Quantcast

യു.എ.ഇയിലെ ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചു

MediaOne Logo

Web Desk

  • Published:

    8 July 2024 6:15 AM GMT

യു.എ.ഇയിലെ ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു
X

യു.എ.ഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു. 83 വയസായിരുന്നു. 1959 ലാണ് റാം ബുക്സാനി ദുബൈയിൽ എത്തുന്നത്. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചു. ദുബൈയിലെ ഇന്ത്യൻ വ്യവസായികളുടെ കാരണവരായി കണക്കാക്കുന്ന റാം ബുക്സാനി എഴുത്തുകാരനും നാടക നടനുമാണ്. 28 നാടകങ്ങളിൽ വേഷമിട്ടു. 'ടേക്കിങ് ദി ഹൈറോഡ്’ ആണ് ആത്മകഥ.

TAGS :

Next Story