വിമല കോളജിലെ ഓർമകളുമായി 'വിമലമീയോർമകൾ' പ്രകാശനം ചെയ്തു
നൂറിലധികം കലാലയ സ്മരണകളാണ് പുസ്തകത്തിലുള്ളത്
തൃശൂർ വിമല കോളേജിലെ പൂർവവിദ്യാർഥികളുടെ കലാലയ സ്മരണകൾ കോർത്തിണക്കിയ 'വിമലമീയോർമകൾ' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. യു.എ.ഇയിലെ വിമല കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിമെക്‌സ് തയാറാക്കിയ പുസ്തകം ഫാദർ ഡേവിഡ് ചിറ്റമ്മേലാണ് പുറത്തിറക്കിയത്.
ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയരക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഷൈൻ ഷാജി, കെവി മനോജ് എന്നിവർ പുസ്തകം പരിചയപ്പെടുത്തി. നൂറിലധികം കുറിപ്പുകൾ അടങ്ങിയ പുസ്തകം രശ്മി ഐസക്കും പ്രതാപൻ തായാട്ടുമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
കോളജിലെ പഴയ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സജ്ന അബ്ദുല്ല, ഷെമീൻ റഫീഖ്, ചാൾസ് പോൾ എന്നിവർ സംസാരിച്ചു.
Next Story
Adjust Story Font
16