നിയമ ലംഘനം; അബൂദബിയിൽ 50 റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
രജിസ്റ്റർ ചെയ്യാത്ത പ്രോജക്ട് മാർക്കറ്റിങ് നടത്തിയതിനാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്
അബൂദബിയിൽ നിയമ ലംഘനം കണ്ടെത്തിയ 50 റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് പിഴശിക്ഷ. ഏഴ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. രജിസ്റ്റർ ചെയ്യാത്ത പ്രോജക്ട് മാർക്കറ്റിങ് നടത്തിയതിനാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.
ഏഴ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് 30,000 ദിർഹമാണ് പിഴയായി ഈടാക്കിയത്. ഈ വർഷം ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് അബൂദബി റിയൽ എസ്‌റ്റേറ്റ് സെൻറർ അറിയിച്ചു. 30 റിയൽ എസ്‌റ്റേറ്റ് കമ്പനികൾക്ക് 50,000 ദിർഹം വീതമാണ് പിഴയീടാക്കിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് പിഴ ചുമത്തിയതെന്ന് അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16