അബൂദബിയില്‍ കോവിഡ് ബാധിതരോട് സംസാരിക്കാന്‍ വെര്‍ച്വല്‍ ചാറ്റിങ് സംവിധാനം വരുന്നു
എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങൾ ചാറ്റിലൂടെ ആരായും. വിദേശത്ത് നിന്ന് വന്നവർ, ജോലി സ്ഥലത്തുണ്ടായവർ, അടുത്ത് സമ്പർക്കം പുലർത്തിയവർ, കഴിഞ്ഞ 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവർ തുടങ്ങിയ വിവരങ്ങൾ ചാറ്റിലൂടെ ശേഖരിക്കും.
അബൂദബിയിൽ കോവിഡ് സമ്പർക്കമുണ്ടായവരെ കണ്ടെത്താൻ പുതിയ സംവിധാനം നിലവിൽ വന്നു. കോവിഡ് പോസറ്റീവ് ആകുന്നവരെ ഏറ്റവും വേഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് ബന്ധപ്പെടാനും ആശയവിനിമയം നടത്താനും വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം.
അബൂദബിയിൽ ഇനി കോവിഡ് പോസറ്റിവ് ആണെന്ന ഫലം വരുന്നതോടൊപ്പം രോഗികൾക്ക് എസ്എംഎസ് വഴി ഒരു ലിങ്ക് കൂടി ലഭിക്കും. ഇതിൽ രോഗിയുമായി വെർച്വൽ ചാറ്റിംഗ് നടക്കും.
എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങൾ ചാറ്റിലൂടെ ആരായും. വിദേശത്ത് നിന്ന് വന്നവർ, ജോലി സ്ഥലത്തുണ്ടായവർ, അടുത്ത് സമ്പർക്കം പുലർത്തിയവർ, കഴിഞ്ഞ 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവർ തുടങ്ങിയ വിവരങ്ങൾ ചാറ്റിലൂടെ ശേഖരിക്കും.
ഈ വിവരങ്ങൾ അന്വേഷണസംഘത്തിന് പുറത്തുള്ളവരിൽ നിന്ന് അതീവ രഹസ്യമാക്കി സൂക്ഷിക്കും. രോഗിയുമായുള്ള ചാറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം തടയാനുള്ള നടപടികൾ ആവിഷ്കരിക്കാൻ ഈ സാങ്കേതികവിദ്യ സൗകര്യമൊരുക്കും. അബൂദബി പൊതുജനാരോഗ്യകേന്ദ്രവും ആരോഗ്യവകുപ്പും സംയുക്തമായാണ് ഈ സാങ്കേതിക സംവിധാനം വികസിപ്പിച്ചത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് കോവിഡ് സമ്പർക്കം കണ്ടെത്താൻ ഇത്തരമൊരു സാങ്കേതിക സംവിധാനമെന്ന് അധികൃതർ അവകാശപ്പെടുന്നു.
Adjust Story Font
16