Quantcast

ദുബൈ ഓപ്പറയിലേക്ക്​ സന്ദർശകപ്രവാഹം; ആറുവർഷത്തിനിടയിൽ 10ലക്ഷം സന്ദർശകര്‍

2016ആഗസ്റ്റ്​ 31ന്​ ഉദ്​ഘാടനം ചെയ്​ത കേന്ദ്രത്തിൽ ഇതിനകം 1,200 ഷോകളാണ്​ അരങ്ങേറിയത്​

MediaOne Logo

Web Desk

  • Updated:

    2022-08-13 18:12:15.0

Published:

13 Aug 2022 5:58 PM GMT

ദുബൈ ഓപ്പറയിലേക്ക്​ സന്ദർശകപ്രവാഹം;  ആറുവർഷത്തിനിടയിൽ 10ലക്ഷം സന്ദർശകര്‍
X

ലോകോത്തര കലാ പ്രകടനങ്ങളുടെ വേദിയായ ദുബൈ ഓപറയിലേക്ക്​ സന്ദർശകപ്രവാഹം.​ ആറുവർഷത്തിനിടയിൽ 10ലക്ഷം സന്ദർശകരാണ്​ ഇവിടെ വന്നുചേർന്നത്​. 2016ആഗസ്റ്റ്​ 31ന്​ ഉദ്​ഘാടനം ചെയ്​ത കേന്ദ്രത്തിൽ ഇതിനകം 1,200 ഷോകളാണ്​ അരങ്ങേറിയത്​.

ഗൾഫ്​ മേഖലയിലെ തന്നെ കലാപ്രകടനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ദുബൈ ഓപറ. 2000 പേര്‍ക്ക് കലാ പ്രകടനങ്ങള്‍ ആസ്വദിക്കാനാവുന്ന ഓപറ ഹൗസ് അറേബ്യന്‍ വാസ്തുശില്‍പ മാതൃകയിലാണ് നിര്‍മിച്ചത്. ദുബൈ ക്രീക്കിലൂടെ സഞ്ചരിക്കുന്ന പരമ്പരാഗത അറേബ്യന്‍ ഉരുവിന്‍റെ രൂപത്തിലെ ഓപറ ഹൗസ് ലോകതലത്തിൽ തന്നെ ആകർഷികപ്പെട്ടിട്ടുണ്ട്​. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് അഭിമുഖമായി ബുര്‍ജ് പാര്‍ക്കിനും ദുബൈ ഫൗണ്ടനും സമീപമാണ് ഓപറ ഹൗസ് സ്ഥതി ചെയ്യുന്നത്​. പ്രധാന സ്റ്റേജിന് പുറമെ ഓര്‍ക്കസ്ട്രക്ക് പ്രത്യേക സംവിധാനവും ഇവിടെയുണ്ട്​.

കാണികള്‍ക്ക് കാത്തിരിപ്പ്​ സ്ഥലം, ടാക്സി നിര്‍ത്താൻ സ്ഥലം, പാര്‍ക്കിങ് സ്ഥലം തുടങ്ങിയവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. സിഡ്നി ഓപറ ഹൗസ് പോലെ ലോകപ്രശസ്ത കലാകാരന്മാരുടെ നിരവധി പ്രകടനങ്ങള്‍ക്ക് ദുബൈ ഓപറ ഹൗസും വേദിയായിട്ടുണ്ട്​. മൂന്നുതരത്തില്‍ സജ്ജീകരിക്കാവുന്ന വിധത്തിലാണ് ഓപറ ഹൗസിന്‍റെ ഡിസൈന്‍. സംഗീത പരിപാടികള്‍ക്ക് പുറമെ പ്രദര്‍ശനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്​. ആഡംബര ഹോട്ടലുകള്‍, താമസ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുടെ സമീപത്താണെന്ന പ്രത്യേകത ഇതിനെ വ്യതിരിക്​തമാക്കുന്നു.

TAGS :

Next Story