യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
ഇന്ന് രാവിലെ അബൂദാബിയിൽ 40 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്
യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. രാജ്യത്തുടനീളം ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ അബൂദാബിയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.എ.ഇ കാലാവസ്ഥാ ബ്യൂറോ അഭ്യർത്ഥിച്ചു. ഇന്നലെ ഉച്ച മുതൽ തന്നെ അബൂദാബിയിൽ വെയിലിനൊപ്പം തണുത്ത കാറ്റും വീശിയിരുന്നു.
അടുത്ത ദിവസം കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പിൽ പറയുന്നത്.
അബൂദബിയിലും ഫുജൈറയിലും പൊടിപടലങ്ങളുണ്ടാകുമെന്നും ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇന്ന് രാവിലെ ദുബൈ നഗരത്തിൽ സ്ഥിതിഗതികൾ താരതമ്യേന ശാന്തമായിരുന്നു.
Adjust Story Font
16