Quantcast

യു.എ.ഇയിലേക്ക് 90 ദിവസത്തെ സന്ദർശന വിസ ലഭിക്കാൻ എന്തെല്ലാം ആവശ്യമാണ് ?

MediaOne Logo

Web Desk

  • Published:

    27 Feb 2023 5:09 PM GMT

യു.എ.ഇയിലേക്ക് 90 ദിവസത്തെ സന്ദർശന വിസ  ലഭിക്കാൻ എന്തെല്ലാം ആവശ്യമാണ് ?
X

സുഹൃത്തുക്കളേയോ കുടുംബാംഗങ്ങളേയോ 90 ദിവസത്തെ സന്ദർശന വിസയിൽ യു.എ.ഇയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അഥവാ ഐ.സി.പി മുഖാന്തിരമാണ് 90 ദിവസത്തെ സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി വിസക്കായി അപേക്ഷിക്കേണ്ടത്.

* സ്മാർട്ട് സേവനങ്ങൾ ലഭിക്കുന്ന ICPയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ smartservices.icp.gov.ae

* ICP മൊബൈൽ ആപ്പായ 'UAEICP'

* ICP അധികാരപ്പെടുത്തിയ ഏതെങ്കിലം ടൈപ്പിങ് സെന്ററുകൾ

എന്നീ മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യമുള്ളത്.

*ആർക്കാണോ അപേക്ഷിക്കുന്നത്, അവരുടെ സമീപകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ

* ബന്ധുവിനാണ് വിസയെങ്കിൽ ജനന-വിവാഹ സർട്ടിഫിക്കറ്റുകൾ പോലെയുള്ള ബന്ധുത്വം തെളിയിക്കാനാവശ്യമായ രേഖ

* ആ വ്യക്തിയുടെ ഒരു പാസ്പോർട്ട് കോപ്പി

* നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ ഒരു പകർപ്പ്

* സ്‌പോൺസർ ചെയ്യുന്നയാളുടെ താമസ രേഖ

* മടക്ക ടിക്കറ്റിന്റെ ഒരു കോപ്പി എന്നിവയാണ് അപേക്ഷിക്കാനാവശ്യമായി വരുന്ന രേഖകൾ

വിസക്കായി അപേക്ഷിക്കാൻ അതോറിറ്റി കണക്കാക്കിയ പ്രകാരമുള്ള ഏകദേശ ചിലവ് താഴെ പറയും പ്രകാരമായിരിക്കും;

* സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 1,025 ദിർഹം

* അപേക്ഷാ ഫീസിനത്തിൽ 100 ദിർഹം

* ഇഷ്യൂ ചെയ്യാനുള്ള 300 ദിർഹം

* ഇ-സേവന നിരക്കായി 28 ദിർഹം

* ICP യുടെ ഫീസ് 22 ദിർഹം

* സ്മാർട്ട് സേവനങ്ങൾക്കായി 100 ദിർഹം എന്നിങ്ങനെ ആകെ 1,575 ദിർഹമാണ് ഏകദേശ ചിലവുകളായി കണക്കാക്കിയിട്ടുള്ളത്.

ഐ.സി.പി ആവശ്യപ്പെടുന്നത് പ്രകാരം നിരക്കുകളിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങളും ഉണ്ടായേക്കാം.

TAGS :

Next Story