'ഒരു വോട്ടിനെങ്കിലും തൃശൂരിൽ ജയിക്കും'; സുരേഷ് ഗോപി ദുബൈയിൽ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവർ ഇരകളായിട്ടുണ്ടെന്നും സുരേഷ് ഗോപി
ദുബൈ: തൃശൂർ എടുക്കുന്ന സ്വപ്നവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഒരു വോട്ടിനെങ്കിലും താൻ തൃശൂരിൽ ജയിക്കുമെന്നും പിന്നീട്, വ്യത്യസ്തമായ തൃശൂരിനെ കാണാനാകുമെന്നും ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു. ജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവർ ഇരകളായിട്ടുണ്ടെന്നും സുരേഷ് ഗോപി ദുബൈയിൽ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഇരകളുടെ പരാതികൾ സ്വീകരിക്കാൻ യുഎഇയിൽ അദാലത്ത് നടത്താൻ എംബസിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'തൃശൂർ ഞാനിങ്ങ് എടുക്കുവാ.. തൃശൂർ നിങ്ങൾ എനിക്ക് തരണം.. ' എന്ന സുരേഷ് ഗോപിയുടെ വാക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. എന്നാൽ അതിന് തിരുത്തുമായി നടൻ പിന്നീട് രംഗത്ത് വന്നു. തൃശൂർ എടുക്കുമെന്നല്ല, നിങ്ങൾ തന്നാൽ ഞാൻ സ്വീകരിക്കുമെന്നാണ് താൻ പറഞ്ഞതെന്നാണ് സുരേഷ് ഗോപി പിന്നീട് പറഞ്ഞത്. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് ഉദ്ഘാടകനായ സുരേഷ് ഗോപിയുടെ വിശദീകരണം. 'തൃശൂർ നിങ്ങൾ തരികയാണെങ്കിൽ തൃശൂരിനെ ഇഷ്ടപ്പെടുന്ന താൻ അത് എടുക്കുമെന്നാ'ണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Will win Thrissur by at least one vote; Suresh Gopi
Adjust Story Font
16