ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തയ്യാർ; ഇറാനോട് യുഎഇ മന്ത്രി
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യു.എ.ഇ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
അബുദാബി: അയൽ രാജ്യങ്ങളുമായി മികച്ച ബന്ധം രൂപപ്പെടുത്താൻ സന്നദ്ധമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യു.എ.ഇ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് മേഖലയുടെ കെട്ടുറപ്പും സുരക്ഷയും ആണ് പ്രധാനം. ഈ ലക്ഷ്യം മുൻനിർത്തി ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ സന്നദ്ധമാണെന്ന് ഇരു രാജ്യങ്ങളുടെയും മന്ത്രിമാർ വ്യക്തമാക്കി.
Next Story
Adjust Story Font
16