Quantcast

ശൈത്യകാലം; രണ്ടര ലക്ഷം പേർക്ക് സഹായമെത്തിച്ച് എമിറേറ്റ്സ് റെഡ് ക്രസന്റ്

അഭയാർഥി സമൂഹങ്ങളെ ലക്ഷ്യമിട്ടായിരുന്നു റെഡ് ക്രസന്റിന്റെ പ്രവർത്തനം.

MediaOne Logo

Web Desk

  • Published:

    25 Nov 2024 4:46 PM GMT

ശൈത്യകാലം; രണ്ടര ലക്ഷം പേർക്ക് സഹായമെത്തിച്ച് എമിറേറ്റ്സ് റെഡ് ക്രസന്റ്
X

ദുബൈ: ശൈത്യകാലത്തെ നേരിടാൻ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ആഗോളതലത്തിൽ വിതരണം ചെയ്തത് രണ്ടര ലക്ഷം അവശ്യവസ്തുക്കൾ. കൊടുംതണുപ്പിൽ നിന്ന് അഭയാർഥികൾക്ക് രക്ഷ നൽകാൻ ലക്ഷ്യമിട്ട് നടത്തിയ, സഹായ ക്യാംപയിനിലാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ് രണ്ടര ലക്ഷം അവശ്യവസ്തുക്കൾ വിതരണം ചെയ്തത്. ഭക്ഷണം, മരുന്ന്, പുതപ്പ്, ചൂടുപിടിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വിതരണം ചെയ്തത്. യുദ്ധക്കെടുതികളിൽ കിടപ്പാടം നഷ്ടമായ അഭയാർഥികളായിരുന്നു പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കൾ.

എമിറേറ്റ്‌സ് റെഡ്ക്രസന്റ് അതോറിറ്റി സെക്രട്ടറി ജനറൽ, റാഷിദ് മുബാറക് അൽ മൻസൂരിയുടെ നേതൃത്വത്തിലായിരുന്നു ക്യാംപയിൻ. കാലവസ്ഥാ മാറ്റത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ചേർത്തുപിടിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് റെഡ്ക്രസന്റിന്റെ സഹായമെന്ന് അദ്ദേഹം പറഞ്ഞു. ശൈത്യകാലത്ത് അഭയാർഥികൾക്കിടയിൽ ഭക്ഷണം നൽകുന്നതിന് വരും വർഷങ്ങളിൽ മുന്തിയ പരിഗണന നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ ഓരോ വർഷവും 15 കോടി ആളുകൾ കൊടുംതണുപ്പിന്റെ ദുരിതം അനുഭവിക്കുന്നുണ്ട് എന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങൾ. പദ്ധതിക്കായി റെഡ് ക്രസന്റ് പൊതുജനങ്ങളിൽ നിന്ന് പത്തു ദിർഹം മുതലുള്ള സഹായം സ്വീകരിച്ചിരുന്നു. നൂറു കണക്കിന് പേരാണ് പദ്ധതിയുടെ ഭാഗമായത്.

TAGS :

Next Story