യു.എ.ഇയിൽ ശൈത്യകാല ടൂറിസത്തിന് തുടക്കം; പ്രധാന കേന്ദ്രമായി അജ്‌മാൻ
യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്‍റെയും മഹത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം
അജ്‌മാൻ: യു.എ.ഇയിൽ ശൈത്യകാല ടൂറിസം കാമ്പയിന് തുടക്കം. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവിനോദ സഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാൻ യു.എ.ഇയിലേക്ക്സ്വാഗതം ചെയ്യുന്നതാണ് പദ്ധതി. അജ്മാനാണ് ഇത്തവണ ശൈത്യകാല ടൂറിസത്തിന്റെ പ്രധാന കേന്ദ്രം.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് 'ലോകത്തെ ഏറ്റവും മനോഹരമായ ശൈത്യകാലം' എന്ന തലക്കെട്ടിലെ കാമ്പയിന് തുടക്കം കുറിച്ചത് . അജ്മാനിലെഅൽ സുഹ്റ നാച്ചുറൽ റിസർവിൽചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പ്രഖ്യാപനം. 'നമ്മുടെ പൈതൃകം' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കാമ്പയിൻ.
വെള്ളമണലും ചെങ്കോട്ടയും മസ്ഫൂത്ത് പർവതനിരകളും അൽ മനാമ താഴ്വരയും നിറഞ്ഞ അജ്മാനാണ് ഈ വർഷത്തെ ശൈത്യകാലകാമ്പയിനിന്‍റെ ആരംഭ സ്ഥാനമെന്ന് ചിത്രങ്ങൾ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ശൈഖ്ഹുമൈദ് ബിൻ റാശിദിന്‍റെ മേൽനോട്ടത്തിൽ അജ്‌മാൻ മുന്നേറുകയാണെന്നും അദ്ദേഹം ട്വീറ്റിൽ ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്‌വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്‍റെയും മഹത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. 2021ൽയു.എ.ഇ ആഭ്യന്തരവിനോദസഞ്ചാരത്തിൽ 36 ശതമാനം വളർച്ച നേടി. ഇതിൽ ശെശത്യകാല ടൂറിസത്തിന്വലിയ പങ്കുണ്ട്. 13 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ്വിവിധ എമിറേറ്റുകളിലായി കഴിഞ്ഞ വർഷം എത്തിച്ചേർന്നത്. ശൈത്യകാല ടൂറിസം,
Adjust Story Font
16