Quantcast

തൊഴിലുടമയ്‌ക്കെതിരെ ദുര്‍മന്ത്രവാദം; വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു

അര്‍ദ്ധരാത്രി ജോലിക്കാരിയില്‍നിന്ന് വിചിത്രമായ മന്ത്രോച്ചാരണങ്ങള്‍ കേട്ടതായി ഉടമ പൊലീസിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-04-08 06:52:10.0

Published:

8 April 2022 6:33 AM GMT

തൊഴിലുടമയ്‌ക്കെതിരെ ദുര്‍മന്ത്രവാദം; വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു
X

ദുബൈ: തൊഴിലുടമയ്‌ക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയ ഏഷ്യക്കാരിയായ വീട്ടുജലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജോലിക്കാരി മന്ത്രവാദം നടത്തുന്നതിനെ തുടര്‍ന്ന് നിക്ക് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ നേരിട്ടതായി ഉടമ പൊലീസിനെ അറിയിച്ചു. അര്‍ദ്ധരാത്രി താന്‍ കുളിമുറിയിലായിരിക്കുമ്പോള്‍ ജോലിക്കാരി മന്ത്രോച്ചാരണങ്ങള്‍ നടത്തുന്നത് കേട്ടതായും പരാതിയില്‍ പറയുന്നു.

വേലക്കാരിയോട് കാര്യമന്വേശിച്ചപ്പോള്‍, മന്ത്രവാദം നടത്തിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും അവരുടെ ഫോണ്‍ പരിശോധിച്ചതിലൂടെ മന്ത്രവാദത്തിനായി അവര്‍ അപരിചിതനുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഫോണില്‍ ഏലസുകള്‍ ധരിപ്പിച്ച ഒരു പാവയുടെ ചിത്രവും അവരുടെ മുറിയില്‍നിന്ന് രക്തം പുരണ്ട ഒരു തുണിക്കഷണവും തൊഴിലുടമ കണ്ടെടുത്തിരുന്നു.

ഇത്തരം ആവശ്യങ്ങള്‍ക്കായി തന്റെ ബന്ധു വഴി ഒരു മതപുരോഹിതന്റെ സഹായം തേടിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി അസിസ്റ്റന്റ് പ്രോസിക്യൂഷന്‍ ഓഫീസ് മേധാവി ഫഹദ് അബ്ദുള്‍ കരീം അറിയിച്ചു.

തൊഴിലുടമയുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിനായാണ് ഇയാള്‍ വാട്ട്സ്ആപ്പില്‍ പാവയുടെ ചിത്രം അയച്ചുകൊടുത്തത്. പകരമായി 200 ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തെളിവുകള്‍ ലഭിച്ചു. യുഎഇ ഫെഡറല്‍ പീനല്‍ കോഡ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണിത്.

TAGS :

Next Story