Quantcast

ദുബൈ പൊലീസ് കൺട്രോൾ സെൻറർ നിയന്ത്രിക്കാൻ വനിതകൾ

ആദ്യമായാണ് ദുബൈ പൊലീസിന്റെ കൺട്രോൾ ആൻഡ് കമാൻഡ് സെൻററിൽ വനിതകളെ നിയമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-21 17:46:18.0

Published:

21 Sep 2022 5:45 PM GMT

ദുബൈ പൊലീസ് കൺട്രോൾ സെൻറർ നിയന്ത്രിക്കാൻ വനിതകൾ
X

ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകൾ നിയന്ത്രിക്കാൻ വനിതകളും. ആറ് മാസത്തെ സംയോജിത പരിശീലനം പൂർത്തിയാക്കിയ വനിത സേനാംഗങ്ങൾ ചുമതലയേറ്റെടുത്തു. ആദ്യമായാണ് ദുബൈ പൊലീസിൻറെ കൺട്രോൾ ആൻഡ് കമാൻഡ് സെൻററിൽ വനിതകളെ നിയമിക്കുന്നത്.

24 സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളും പ്രാക്ടിക്കൽ പരിശീലനവും പൂർത്തീകരിച്ചാണ് വനിതകൾ ചുമതലയേറ്റത്. എമർജൻസി റെസ്‌പോൺസ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗത്തിൽ പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു. ലഫ്റ്റനൻറ് മിറ മുഹമ്മദ് മദനി, ലഫ്റ്റനൻറ് സമർ അബ്ദുൽ അസീസ് ജഷൂഹ്, ലഫ്റ്റനൻറ് ഖൂലൂദ് അഹ്‌മദ് അൽ അബ്ദുല്ല, ലഫ്റ്റനൻറ് ബാഖിത ഖലീഫ അൽ ഗാഫ്‌ലി എന്നിവരെയാണ് ആദ്യ ബാച്ചിൽ നിയമിച്ചത്. ഇവരുടെ മികവുകൾ പരീക്ഷിച്ചറിഞ്ഞതിനെ തുടർന്നാണ് നിയമനം.

വനിതകൾക്കും യുവാക്കൾക്കും പ്രചോദനം നൽകുകയാണ് ഇത്തരം നടപടികളിലൂടെ ദുബൈ പൊലീസ് ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്ത്രീ ഉദ്യോഗസ്ഥർ പ്രധാന പങ്ക് വഹിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ജോലികൾ സ്ത്രീകളും ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് പൊലീസ് ജനറൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു.


Women to manage Dubai Police Control Centre

TAGS :

Next Story