Quantcast

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ മേള: ഗൾഫുഡിന് തിങ്കളാഴ്ച ദുബൈയിൽ തുടക്കം

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മുമ്പിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് വിവിധ കമ്പനികൾക്ക് വേദിയൊരുക്കുന്നതാണ് മേള

MediaOne Logo

Web Desk

  • Updated:

    2023-02-20 15:29:29.0

Published:

19 Feb 2023 5:57 PM GMT

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ മേള: ഗൾഫുഡിന് തിങ്കളാഴ്ച ദുബൈയിൽ തുടക്കം
X

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ മേളയായ 'ഗൾഫുഡി'ന് തിങ്കളാഴ്ച ദുബൈ വേൾഡ്ട്രേഡ്സെൻററിൽ തുടക്കമാകും. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മുമ്പിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിന് വിവിധ കമ്പനികൾക്ക് വേദിയൊരുക്കുന്നതാണ് മേള.

ഭക്ഷ്യോൽപാദന, വിതരണ രംഗങ്ങളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും ആശയവിനിമയവും മേളയുടെ ഭാഗമായി നടക്കും. പണപ്പെരുപ്പവും ഭക്ഷ്യോൽപന്ന വിലക്കയറ്റവും വിവിധ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന മേളയെ വലിയ പ്രതീക്ഷയോടെയാണ് കമ്പനികൾ ഉറ്റുനോക്കുന്നത്.

ഫുഡ്‌മെറ്റാവേഴ്സ് ഉൾപ്പെടെ അതിനൂതനമായ സാ?ങ്കേതിക വിദ്യകൾ ഭക്ഷ്യമേഖലയിൽ ഉപയോഗപ്പെടുത്താനുള്ള സാധ്യത മേള ചർച്ച ചെയ്യും. വിവിധ കമ്പനികൾ തമ്മിൽ സഹകരണ കരാറുകൾ രൂപപ്പെടുത്തും. മേളയുടെ 28ാം പതിപ്പാണ്?അഞ്ചുദിവസങ്ങളിലായി നടക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 30ശതമാനം അധികം സ്റ്റാളുകളാണ് ഇത്തവണ മേളയിലുള്ളത്. 1500പുതിയ പ്രദർശകരടക്കം അയ്യായിരത്തിലേറെ സ്റ്റാളുകളാണ് ഒരുക്കുന്നത്. നവീന സംരംഭങ്ങളുമായി എത്തുന്ന പ്രദർശകർക്ക് 10,൦൦൦ സ്‌ക്വയർ മീറ്ററിൽ പ്രത്യേക സംവിധാനവും ഇത്തവണ ഗൾഫ്ഫുഡിൽ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ടട്ര തലത്തിലെ പ്രമുഖ ബ്രാൻഡുകൾഎത്തിച്ചേരുന്ന മേളയിൽ ഇത്തവണ റെക്കോർഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്ന 'ഗൾഫുഡ് ഗ്രീൻ', ലോകമെമ്പാടും മരങ്ങൾ സംരക്ഷിക്കുന്നതിനും നട്ടുവളർത്തുന്നതിനുമുള്ള 'ഗൾഫുഡ് ഗ്ലോബൽ ഫോറസ്റ്റ്', മന്ത്രിമാരും സംരംഭകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഇൻസ്പെയർ കോൺഫറൻസ് എന്നിവയും ഇക്കുറി മേളയുടെ പ്രത്യേകതയാണ്.

TAGS :

Next Story