Quantcast

'എളിമയുള്ള വ്യക്തിത്വം, ലോകം മറക്കില്ല'; എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ എംഎ യൂസഫലി

'യുകെ മാത്രമല്ല, ലോകമെമ്പാടും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞയെയാണ് നമുക്ക് നഷ്ടമായത്'

MediaOne Logo

Web Desk

  • Published:

    9 Sep 2022 3:05 PM GMT

എളിമയുള്ള വ്യക്തിത്വം, ലോകം മറക്കില്ല; എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ എംഎ യൂസഫലി
X

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യവസായ പ്രമുഖൻ എംഎ യൂസഫലി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ചതും ദീർഘകാലം സേവനമനുഷ്ഠിച്ചതുമായ ഭരണാധികാരികളിൽ ഒരാളായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് യൂസഫലി പറയുന്നു.

'വികസ്വര രാജ്യങ്ങളോടുള്ള ശ്രദ്ധയും ശക്തമായ വ്യക്തിത്വവും ആഗോള നേതാക്കളുമായി, പ്രത്യേകിച്ചും ജിസിസി ഭരണാധികാരികളുമായുള്ള വളരെ സൗഹാർദ്ദപരമായ ബന്ധവും കാരണം ലോകമെമ്പാടും അറിയപ്പെട്ട വ്യക്തിയാണ് എലിസബത്ത് രാജ്ഞി.

2017ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ക്വീൻസ് അവാർഡ് നൽകി ആദരിച്ചപ്പോൾ രാജ്ഞിയുമായുള്ള കൂടിക്കാഴ്ച ഞാൻ വളരെ സ്‌നേഹത്തോടെ ഓർക്കുന്നു. എളിമയുള്ള വ്യക്തിത്വമായിരുന്നു അവർ. പെട്ടെന്ന് ഇടപഴകാനും സാധിക്കുമായിരുന്നു. യുകെയിൽ മാത്രമല്ല, ലോകമെമ്പാടും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞയെയാണ് നമുക്ക് നഷ്ടമായത്'; യൂസഫലി പ്രസ്താവനയിൽ അറിയിച്ചു.

TAGS :

Next Story