Quantcast

പ്രതീക്ഷകളുമായി യു.എ.ഇയുടെ ചാന്ദ്ര ദൗത്യം 'റാശിദ്​' റോവർ കുതിപ്പ്​ തുടങ്ങി

മുഹമ്മദ്​ ബിൻ റാശിദ്​ സ്പേസ്​ സെന്‍ററിലെ എൻജിനീയർ​മാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് ​പ്രതീക്ഷ

MediaOne Logo

Web Desk

  • Updated:

    2022-12-11 18:22:32.0

Published:

11 Dec 2022 6:20 PM GMT

പ്രതീക്ഷകളുമായി യു.എ.ഇയുടെ ചാന്ദ്ര ദൗത്യം റാശിദ്​ റോവർ കുതിപ്പ്​ തുടങ്ങി
X

ദുബൈ: അറബ്​ ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യമായ 'റാശിദ്​' റോവർ കുതിപ്പ്​ തുടങ്ങി. UAE സമയം 11.38ന്​ യു.എ.സി​ലെ ഫ്ലോറിഡയിലെ കെന്ന​ഡിസ്പേസ്​ സെന്‍ററിൽ​നിന്നാണ്​വിക്ഷേപിച്ചത്​ ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്പേസ്​ സെന്‍ററിലെ എൻജിനീയർ​മാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് ​പ്രതീക്ഷ​. ചൊവ്വ ദൗത്യം വിജയകരമായി നടപ്പാക്കിയതിന്​ പിന്നാലെയാണ്​ ചരിത്രമെഴുതി റാശിദിന്‍റെ കുതിപ്പ്​.

വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങൾ അറിയാൻ യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​​ ആൽ മക്​തൂം, ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ആൽ മക്​തൂം, ദുബൈ ഉപഭരണാധികാരിയും ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്പേസ്​ സെൻററിൽ എത്തിയിരുന്നു.

കഴിഞ്ഞ മാസം വിക്ഷേപിക്കാനാണ്​ തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രശ്നം മൂലം പലതവണ മാറ്റിവെക്കേണ്ടി വന്നു . ഐ ​സ്പേസ്​ നിർമി​ച്ച ​ 'ഹകുട്ടോ-​ആർമിഷൻ-1' എന്ന ജാപ്പനീസ് ലാൻഡറിലാണ്​ 'റാശിദി'ന്‍റെ കുതിപ്പ്​. സ്പേസ്​ എക്സ്​ ഫാൽക്കൺ 9 റോക്കറ്റാണ്​'റാശിദി​'നെ വഹിക്കുന്നത്​. കുതിപ്പ്​ തുടങ്ങി എട്ട്​ മിനിറ്റിനകം ലാൻഡറുമായി വേർപെട്ട ഫാൽക്കൺ 9 ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചെത്തി. ഇത്​ വീണ്ടും ഉപയോഗിക്കാവുന്നതാണ്​. അഞ്ച്​ മാസം കൊണ്ട്​ 3,85,000 കിലോമീറ്ററാണ്​ റാശിദ്​ സഞ്ചരിക്കേണ്ടത്​. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ്​ റോവർ ലക്ഷ്യമിടുന്നത്​.

TAGS :

Next Story