Quantcast

കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

വാക്‌സിനെടുക്കാതെ കുവൈത്തിലെത്തുന്ന ഗാർഹികത്തൊഴിലാളികൾ രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം

MediaOne Logo

Web Desk

  • Updated:

    2021-06-19 19:18:26.0

Published:

19 Jun 2021 6:59 PM GMT

കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു
X

കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ദേശീയ വാക്‌സിനേഷൻ കാംപയിനിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഗാർഹികത്തൊഴിലാളികൾക്ക് വാക്‌സിൻ നൽകുന്നത്.

മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് ഗാർഹിക ജോലിക്കാർക്ക് കുത്തിവയ്പ്പ് നൽകുന്നത്. പ്രതിദിനം 43,000 പേർക്ക് വാക്‌സിൻ നൽകാനുള്ള സംവിധാനം ആരോഗ്യമന്ത്രാലയം ഇവിടെ ഒരുക്കിയിട്ടുണ്ട്. ദേശീയ കുത്തിവയ്പ്പ് കാംപയിനിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഗാർഹികജോലിക്കാർക്കു കുത്തിവയ്പ്പ് നൽകുന്നത്. ജൂലൈ അവസാനംവരെ ഗാർഹിക ജോലിക്കാർക്ക് മുൻഗണന നൽകും.

ഓഗസ്റ്റിൽ 12 വയസ്സിനുമുകളിലുള്ളവരുടെ കുത്തിവയ്പ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏകദേശം രണ്ടുലക്ഷം കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേർക്ക് കുത്തിവയ്പ്പ് എടുക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

അതേസമയം, വാക്‌സിനെടുക്കാതെ കുവൈത്തിലെത്തുന്ന ഗാർഹികത്തൊഴിലാളികൾ രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം. ഗാർഹികത്തൊഴിലാളികൾക്ക് വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിശദീകരണം. 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, വിമാനത്താവളത്തിൽ നടത്തുന്ന പിസിആർ ടെസ്റ്റ്, രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈൻ എന്നിവയാണ് വാക്‌സിൻ എടുക്കാതെ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ.

TAGS :

Next Story