സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ 'വാണിങ്'; പുതിയ സുരക്ഷാ പ്ലാറ്റ്ഫോമുമായി ഖത്തര്‍
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെയടക്കമുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് 'വാണിങ്' അവതരിപ്പിച്ചത്.
സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ വാണിങ് എന്ന പുതിയ സുരക്ഷാ പ്ലാറ്റ്ഫോമുമായി ഖത്തര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെയടക്കമുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് 'വാണിങ്' അവതരിപ്പിച്ചത്. ലോകമൊട്ടാകെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുക കൂടി ചെയ്യുന്നതിനാല്‍ സൈബര്‍ സുരക്ഷ ഖത്തറിന് പരമ പ്രധാനവുമാണ്. ഈ സാഹചര്യത്തിലാണ് സൈബര്‍ ഭീഷണികളെ പ്രതിരോധിക്കാന്‍ വാണിങ് അവതരിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ ഡൊമൈനുകൾ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യുക, ഉപദ്രവകരമായ സോഫ്റ്റ്വെയറുകൾ കണ്ടെത്തുക, അപകടകാരികളായ നെറ്റ്വർക്ക് ട്രാഫിക്ക് തിരിച്ചറിയുക തുടങ്ങിയവയാണ് 'വാണിങി'ൻെറ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ആഭ്യന്തര മന്ത്രാലയം, ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, വിവിധ വിദേശ സര്‍വകലാശാലകള്‍ എന്നിവയുടെ സഹായത്തോടെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖത്തർ കമ്പ്യൂട്ടിങ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞരാണ് മൂന്ന് വർഷത്തെ ശ്രമഫലമായി സൈബർ സുരക്ഷാ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്.
Adjust Story Font
16