Quantcast

ലോകകപ്പ് ഫ്ലൈ ദുബൈക്ക് ​നേട്ടമായി; ദോഹയിലെത്തിയത്​​ 1.3 ലക്ഷം പേർ

ലോകകപ്പ്​ വേളയിൽ ഫ്ലൈ ദുബൈ നിത്യവും ദോഹയിലേക്ക്​ ഏർപ്പെടുത്തിയത് ​30 സർവീസുകളാണ്.

MediaOne Logo

Web Desk

  • Published:

    22 Dec 2022 7:09 PM GMT

ലോകകപ്പ് ഫ്ലൈ ദുബൈക്ക് ​നേട്ടമായി; ദോഹയിലെത്തിയത്​​ 1.3 ലക്ഷം പേർ
X

ദുബൈ: ​ഖത്തറിലേക്ക്​ ലോകകപ്പ്​ കാണാൻ ഫ്ലൈ ദുബൈ മുഖേന യാത്ര ചെയ്തത്​ ഒരു ലക്ഷത്തി മുപ്പതിനായിരം ഫുട്​ബോൾ ആരാധകർ. ദുബൈ അൽ മക്​തൂം വിമാനത്താവളത്തിൽ നിന്ന് ​ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്​ 1290 വിമാന സർവീസുകളാണ്​ ഫ്ലൈ ദുബൈ നടത്തിയത്​.

ലോകകപ്പ്​ വേളയിൽ ഫ്ലൈ ദുബൈ നിത്യവും ദോഹയിലേക്ക്​ ഏർപ്പെടുത്തിയത് ​30 സർവീസുകളാണ്. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ്​ഇടവിട്ട്​ ഷട്ടിൽ സർവീസുകളും നടത്തി. കളിയുടെ ദിവസം പോയി അന്ന് ​തന്നെ തിരിച്ചെത്തുന്ന രീതിയിലായിരുന്നു ഷട്ടിൽ സർവീസുകൾ. 171 രാജ്യങ്ങളി​ലെ യാത്രക്കാർ ദോഹയിലെത്താൻ ഷട്ടിൽ സർവീസിനെ ആശ്രയിച്ചു.

ഇന്ത്യ, യു.കെ, യു.എ.ഇ, ഫ്രാൻസ്​, അർജന്‍റീന, യു.എസ്​, ​മൊറോക്കോ, ജോർഡൻ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കാണികളായിരുന്നു കൂടുതലും. ഷട്ടിൽ വിമാനങ്ങളിൽ 60 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. 50 ശതമാനം യാത്രക്കാരും യു.എ.ഇയിലെ താമസക്കാരും ബാക്കിയുള്ളവർ വിദേശത്തുനിന്നെത്തിയ സന്ദർശകരുമായിരുന്നു.

ഖത്തറിലെ ഹയ്യാ സംവിധാനവുമായി ചേർന്നായിരുന്നു സർവീസ് ​എന്നതിനാൽ യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായില്ല. നിരവധി പേർ ഒന്നിലധികം തവണ യാത്ര ചെയ്തു. നാല് ​തവണ വരെ യാത്ര ചെയ്തവരുണ്ട്​. ഖത്തർ എയർവേസ്​ മാറ്റിനിർത്തിയാൽ ലോകകപ്പുമായി ബന്ധപ്പെട്ട്​ ഏറ്റവുമധികം സർവീസ്​ നടത്തിയത്​ ഫ്ലൈ ദുബൈയാണ്​. ആദ്യമായാണ്​ ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു ദിവസം ഇത്രയേറെ സർവീസുകൾ നടക്കുന്നതും.

TAGS :

Next Story