Quantcast

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ഇന്ന് തുടക്കം

ആഭ്യന്തര വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന് അറഫയില്‍ സംഗമിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 Aug 2018 3:47 AM GMT

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ഇന്ന് തുടക്കം
X

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ഇന്ന് ഉച്ച മുതല്‍ തുടക്കമാകും. ഇന്ന് ഉച്ചമുതലാണ് ആഗോള മുസ്ലിംകളുട‌െ വാര്‍ഷിക മഹാ സംഗമത്തിന് തുടക്കം കുറിക്കുക. ഇതിനു മുന്നോടിയായുള്ള അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം അവസാന ഘട്ടത്തിലാണ്. ആഭ്യന്തര വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന് അറഫയില്‍ സംഗമിക്കുക. ഇന്ന് മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമ സമയം.

പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ ഹജ്ജ് വേളയില്‍ അറഫയില്‍ പ്രഭാഷണം നടത്തിയിരുന്നു. അതനുസ്മരിച്ച് പ്രവാചകന്‍ ഭാഷണം നടത്തിയ സ്ഥാനത്ത് നിര്‍മിച്ച പളളിയില്‍ വെച്ച് അറഫാ പ്രഭാഷണമുണ്ടാകും. തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്കാരങ്ങള്‍ ചുരുക്കി നമസ്കരിക്കും.

ഒരു പകല്‍ നീളുന്ന സംഗമത്തിന് സൂര്യാസ്തമയത്തോടെ പര്യവസാനമാകും. അറഫയിലേക്കുള്ള ഓരോ വഴിയിലും ചെറുതും വലുതുമായി തീര്‍ഥാടക സംഘങ്ങളാല്‍ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.

TAGS :

Next Story