Quantcast

ഭക്തി നിർഭരം, അറഫാ

ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫയിൽ സം​ഗമിച്ചത് ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാർ ഉൾപ്പടെ ഇരുപത്തി അഞ്ച് ലക്ഷത്തിലേറെ തീർത്ഥാടകർ

MediaOne Logo

Web Desk

  • Published:

    21 Aug 2018 3:09 AM GMT

ഭക്തി നിർഭരം, അറഫാ
X

ഭക്തി നിർഭരമായ പകലിനൊടുവിൽ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് സമാപനം. ഉച്ചക്ക് മസ്ജിദ് നമിറയില്‍ നടന്ന പ്രഭാഷണത്തോടെയാണ് ഇരുപത്തി അഞ്ച് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഒത്തു ചേര്‍ന്ന അറഫ സംഗമത്തിന് തുടക്കമായത്. ഉച്ചയോടെ അറഫയില്‍ എത്തിയ ഹാജിമാര്‍ പ്രാര്‍ഥാനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ മുസ്ദലിഫയില്‍ രാപ്പാര്‍ത്തു.

രാവിലെ മുതല്‍ എത്തിച്ചേർന്ന ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ ഉച്ചയോടെ അറഫയില്‍ തമ്പടിച്ചു. തുടർന്ന് ഉച്ചക്ക് പ്രവാചകന്റെ ഹജ്ജ് പ്രഭാഷണത്തെ അനുസ്മരിച്ച് അറഫാ സംഗമ പ്രഭാഷണം നടന്നു. ശേഷം തീര്‍ഥാടര്‍ ളുഹര്‍ , അസര്‍ നമസ്കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച തീർത്ഥാടകർ, അറഫയിലും റഹ്മ മലയിലും തങ്ങി പാപമോചന പ്രാര്‍ഥനകളോടെ കഴിച്ചു കൂട്ടി.

ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ശുഭ്രവസ്ത്രത്തില്‍ ഇന്നലെ അറഫയിലെത്തിയത്. രാത്രിയോടെ മുസ്ദലിഫയിലെത്തിയ ഹാജിമാര്‍ പ്രാര്‍ഥനകളോടെ പുലരച്ച വരെ ഇവിടെ കഴിച്ച് കൂട്ടി.

TAGS :

Next Story