Quantcast

തീർത്ഥാടകർക്ക് സഹായമായി മശാഇര്‍ മെട്രോ സര്‍വീസ്

ദുല്‍ഹജ്ജ് എട്ട് അഥവാ ഞായറാഴ്ച വൈകുന്നേരം മിനായില്‍ നിന്നുമാണ് മെട്രോ സേവനം ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    22 Aug 2018 2:40 AM GMT

തീർത്ഥാടകർക്ക് സഹായമായി മശാഇര്‍ മെട്രോ സര്‍വീസ്
X

ഹജ്ജിനെത്തിയ നാല് ലക്ഷത്തോളംപേരെ കൃത്യ സമയത്ത് കര്‍മത്തിനെത്താൻ സഹായിച്ചത് മശാഇര്‍ മെട്രോ സര്‍വീസാണ്. മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വേഗത്തില്‍ പായുന്ന മെട്രോ ട്രെയിന്‍ മിനായില്‍ നിന്നും ജംറാത്തിലേക്കാണ് സേവനം നടത്തുന്നത്.

ദുല്‍ഹജ്ജ് എട്ട് അഥവാ ഞായറാഴ്ച വൈകുന്നേരം മിനായില്‍ നിന്നമാണ് മെട്രോ സേവനം ആരംഭിച്ചത്. ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫ-മിന-മുസ്ദലിഫ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ആയിരം സര്‍വ്വീസുകളാണ് ഇത്തവണ മെട്രോ നടത്തിയത്. ഹജ്ജിന് ആകെ ഇരുപത് ലക്ഷത്തിലേറെ പേരാണ് എത്തുന്നത്. ഇതില്‍ അ‍ഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് ടിക്കറ്റ്.

തെരഞ്ഞെടുത്ത 68000 ഇന്ത്യക്കാര്‍ക്കും സേവനം ലഭിച്ചു. അറഫയിലെ സംഗമം അവസാനിച്ചതിനാൽ ജംറയിലെ കല്ലേറിനായി മിനാ-ജംറ റൂട്ടിലാണ് ഇനി മശാഇര്‍ സേവനം നടത്തുക.

TAGS :

Next Story