ഹജ്ജിന്റെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ ജീവനക്കാരെ വേണം- സെയ്ദ് മുഹമ്മദ് അമ്മാര്‍ റിസ്‍വി
ഈ വര്‍ഷത്തെ ഹജ്ജ് മിഷന്റെ സേവനം വിജയകരമായി പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു
ഹജ്ജിന്റെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്നു കേന്ദ്ര ഹജ്ജ് പ്രതിനിധി സംഘം മേധാവി സെയ്ദ് മുഹമ്മദ് അമ്മാര്‍ റിസ്‍വി. ഈ വര്‍ഷത്തെ ഹജ്ജ് മിഷന്റെ സേവനം വിജയകരമായി പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷകര്‍ത്താവില്ലാതെയെത്തുന്ന വനിതാ ഹാജിമാര്‍ക്കായി കൂടുതല്‍ ക്വാട്ട അനുവദിക്കുമെന്നും അമ്മാര്‍ റിസ്‍വി അറിയിച്ചു.
ഹജ്ജ് മിഷന്റെ ഈ വര്‍ഷത്തെ സേവനങ്ങള്‍ വിശദീകരിച്ചായിരുന്നു മക്കയില്‍ വാര്‍ത്താ സമ്മേളനം. ഹജ്ജിനെത്തുന്ന ഹാജിമാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് റിസ്‍വി ചൂണ്ടിക്കാട്ടി.
ഇതിനായി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇന്ത്യന്‍ അംബാസിഡറോട് അദ്ദേഹം ആവശ്യപ്പെട്ടു, ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ ഹാജിമാര്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16