ഹജ്ജിന് മുന്നോടിയായി കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണികൾ അതിവേഗത്തിലായി
മക്ക പ്രവിശ്യ ഗവര്‍ണറേറ്റ് ജോലികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുന്നുണ്ട്
ഹജ്ജിന് മുന്നോടിയായി കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണികൾ അതിവേഗത്തിലായി. പത്തു ദിവസത്തിനകം ജോലികള്‍ പൂർത്തിയാകും. കഅ്ബയുടെ ഉള്‍വശത്തെ മാര്‍ബിള്‍ മാറ്റുകയും വിവിധ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികളുമാണ് പുരോഗമിക്കുന്നത്.
കഅ്ബയുടെ അകത്തെ മാര്‍ബിള്‍ മാറ്റല്‍, മുന്‍വശത്തെ നിലം ശരിയാക്കല്‍, വാതിലുകളുടേയും മരങ്ങളുടേയും അറ്റകുറ്റപ്പണികള്‍ എന്നിവയാണ് പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികളുടെ 52 ശതമാനവും പൂർത്തിയായി. ഈ മാസം 17നാരംഭിച്ച ജോലികള്‍ ജൂലൈ എട്ടിന് പൂര്‍ത്തിയാകും.
മക്ക പ്രവിശ്യ ഗവര്‍ണറേറ്റ് ജോലികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുന്നുണ്ട്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ധനമന്ത്രാലയത്തിന് കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസിനാണ് അറ്റകുറ്റപ്പണി മേൽനോട്ടം. അത്യാധുനിക സാങ്കേതികവിദ്യയോടെ അന്താരാഷ്ട്ര നിലവാരത്തിലാണിത്. തീര്‍ഥാടകരുടെ പ്രദക്ഷിണത്തിനോ കര്‍മങ്ങള്‍ക്കോ പ്രയാസമാകാതിരിക്കാന്‍ ജോലി നടക്കുന്ന ഭാഗങ്ങള്‍ മറച്ചു കെട്ടിയാണ് ജോലികള്‍.
Adjust Story Font
16