മഹ്റം ഇല്ലാത്ത ഹാജിമാർക്ക് മക്കയില്‍ വിപുലമായ സംവിധാനം
മഹ്റം ഇല്ലാത്ത ഹാജിമാർക്ക് മക്കയിൽ വിപുലമായ സൗകര്യങ്ങളാണ് ഹജ്ജിന് ഒരുക്കിയിട്ടുള്ളത്. കേരളത്തിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ വനിതാ ഹാജിമാര്‍ രക്ഷകര്‍ത്താവില്ലാതെ എത്തിയിട്ടുള്ളത്. വനിതകള്‍ക്കായി വനിതാ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരം നൂറു കണക്കിന് വളണ്ടിയര്‍മാരുമുണ്ട്.
ഹജ്ജ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ നിന്നും മഹ്റമില്ലാതെ ഹാജിമാർ എത്തുന്നത്. 45 വയസ്സിന് മുകളിലുള്ള 2232 പേരാണ് ഇത്തവണ ഈ വിഭാഗത്തിൽ. പുരുഷന്മാരുടെ സഹായമില്ലാതെ എത്തിയ ഇവരില്‍ 2011 പേരും കേരളത്തില്‍ നിന്നാണ്.
ആറു വനിതാ വളണ്ടിയർമാർ ഇവര്‍ക്കായി നാട്ടില്‍ നിന്നെത്തി. നൂറു കണക്കിന് സന്നദ്ധ സംഘടനാ വനിതകള്‍ മക്കയിലും ഇവരുടെ കൂട്ടിനുണ്ട്. മഹറമില്ലാതെ വന്നവര്‍ക്കായി ആരോഗ്യ-യാത്ര മേഖലയിലുള്‍പ്പെടെ പ്രത്യേകമാണ് സൗകര്യങ്ങളെല്ലാം. ഇവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.
Adjust Story Font
16