Quantcast

കുഞ്ഞിന്റെ ജീവിതകാലം മുഴുവനുള്ള സുരക്ഷയാണ് വാക്സിൻ

പോളിയോ, ന്യൂമോകോക്കൽ അണുബാധ, മീസൽസ് എന്നിങ്ങനെ മാരകമായ പല രോ​ഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് വാക്സിനേഷൻ

MediaOne Logo

Web Desk

  • Published:

    4 Jun 2024 5:55 AM GMT

vaccination for children
X

കുഞ്ഞുക്കാലുകളും കൈകളും വളരുന്നതും നോക്കി, ഓരോ പിച്ചവെപ്പിലും കരുതലായി കുഞ്ഞുങ്ങളുടെ കൂടെ എപ്പോഴും അച്ഛനമ്മമാർ ഉണ്ടാകും. കുഞ്ഞുങ്ങൾ വളർന്ന് ഓട്ടവും ചാട്ടവുമായി സ്വന്തം ലോകത്ത് കളിച്ച് നടക്കുന്ന കാലത്തും രക്ഷിതാക്കളുടെ ശ്രദ്ധ കൂടെയുണ്ടാകും. കുഞ്ഞുക്കുപ്പായങ്ങൾ മുതൽ അവരുടെ ഭക്ഷണ കാര്യത്തിൽ വരെ ഈ സുരക്ഷിതത്വം ഉറപ്പാക്കൽ ഉണ്ടാകും.

എന്നാൽ കുഞ്ഞുങ്ങളുടെ ആരോ​ഗ്യ കാര്യത്തിൽ വ്യാകുലരാകുമ്പോഴും എത്ര രക്ഷിതാക്കളുണ്ട്, കുഞ്ഞിന് കൃത്യമായി വാക്സിനേഷനും ഇമ്യുണൈസേഷനും മറ്റും നൽകുന്നത്.

തിരക്കുകൾക്കിടയിൽ അല്ലെങ്കിൽ ആശങ്കയും സംശയങ്ങളും കാരണം അതുമല്ലെങ്കിൽ വിശ്വാസമില്ലാത്തത് കൊണ്ട് കുഞ്ഞുങ്ങളെ വാക്സിനേറ്റ് ചെയ്യിക്കാത്ത രക്ഷിതാക്കളുണ്ട്.

എന്നാൽ കുഞ്ഞുങ്ങളുടെ ആരോ​ഗ്യവും ഭാവിയും സുരക്ഷിതമാക്കാൻ വാക്സിനുകൾക്കുള്ള പ്രാധാന്യം എത്രപേർക്ക് അറിയാം.

രണ്ടു തുള്ളി, അല്ലെങ്കിൽ ഒരു കുത്തിവെപ്പിലൂടെ ജീവിതകാലം മുഴുവൻ ലഭിക്കുന്ന സുരക്ഷിതത്വം, ഇതാണ് വാക്സിനുകൾ. ഒരു കുഞ്ഞ് ജനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആദ്യ വാക്സിൻ എടുത്ത് തുടങ്ങണം.

എന്തുകൊണ്ട് വാക്സിനേഷൻ

പോളിയോ, തൊണ്ടമുള്ള (Diphtheria), ന്യൂമോകോക്കൽ അണുബാധ, മീസൽസ്, വില്ലൻ ചുമ, ക്ഷയം (Tuberculosis) എന്നിങ്ങനെ മാരകമായ പല രോ​ഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് വാക്സിനേഷൻ.

ഇത്തരം രോ​ഗങ്ങളുണ്ടാക്കുന്ന വൈറസുകളും ബാക്ടീരിയകളും പ്രധാനമായും കുഞ്ഞുങ്ങളെയാണ് ബാധിക്കുക. ഒരിക്കൽ പിടിപ്പെട്ടു കഴിഞ്ഞാൽ ആജീവനാന്ത രോ​ഗങ്ങൾക്കും സങ്കീർണതകൾക്കും അം​ഗവൈകല്യങ്ങൾക്കും എന്തിനു മരണത്തിനു പോലും ഈ വൈറസുകളും ബാക്ടീരിയകളും കാരണമാകും.


പുറത്ത് നിർജീവമായിരിക്കാനും ശരീരത്തിന് അകത്ത് എത്തിപ്പെട്ടാൽ പ്രവർത്തനക്ഷമമാകാനും പെരുകാനും വൈറസുകൾക്ക് സാധിക്കും. ഒരിക്കൽ ശരീരത്തിനകത്ത് എത്തിപ്പെട്ടാൽ ഇവയുണ്ടാക്കുന്ന രോ​ഗങ്ങളും മറ്റും ചികിത്സിച്ച് ഭേദമാക്കുക അസാധ്യമായിരിക്കും. പ്രതിരോധ വാക്സിനുകൾ മാത്രമാണ് ഇവയ്ക്കുള്ള പരിഹാരം.

എന്നാൽ മിക്കപ്പോഴും രക്ഷിതാക്കൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ പലവിധ സംശയങ്ങൾ ഉണ്ടായിരിക്കും. വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടായിരിക്കുമോ, കുട്ടിക്ക് വാക്സിൻ സ്വീകരിക്കാനുള്ള ആരോ​ഗ്യമുണ്ടോ തുടങ്ങിയ ആശങ്കകളിൽ തുടങ്ങി, അന്ധവിശ്വാസങ്ങൾ വരെ കുട്ടിക്ക് വാക്സിൻ നൽകുന്നതിൽ നിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കാറുണ്ട്.

കുട്ടിയുടെ തൂക്കവും ആരോ​ഗ്യ സ്ഥിതിയും പരിശോധിച്ചായിരിക്കും ആരോ​ഗ്യ വിദ​ഗ്ധരും ഡോക്ടർമാരും വാക്സിൻ നിർദേശിക്കുക. വാക്സിനുകൾ സ്വീകരിക്കുന്നവരിൽ പനി, മറ്റ് അസ്വസ്ഥതകൾ കണ്ടുവരാറുണ്ട്. അകത്ത് എത്തിയ വൈറസുകളെ ശരീരം പ്രതിരോധിക്കുന്നതിന്റെ ലക്ഷണങ്ങളാണ് അത്.

കൊന്നതോ (Inactivated) ദുർബലപ്പെടുത്തിയതോ (Attenuated) ആയ വൈറസുകൾ/ ബാക്ടീരിയകൾ എന്നിവയുടെ സ്ട്രെയിനിൽ നിന്നുമാണ് വാക്സിനുകൾ‌ തയ്യാറാക്കുന്നത്. കുത്തിവെപ്പ് രൂപത്തിലോ തുള്ളിമരുന്ന് രൂപത്തിലോ ആണ് ഇവ കുട്ടികൾക്ക് നൽകുന്നത്. വാക്സിൻ രൂപത്തിൽ ശരീരത്തിലെത്തുന്ന ദുർബലപ്പെടുത്തിയ വൈറസുകൾ പെരുകുമെങ്കിലും ഇവയ്ക്ക് രോ​ഗമുണ്ടാക്കാനുള്ള ശേഷിയില്ല. അതേസമയം ഇവയ്ക്കെതിരേ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ആന്റിബോഡികൾ നിർമിക്കും. യഥാർഥ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ തുരത്താൻ ഈ ആന്റിബോഡികൾക്ക് സാധിക്കും. കുഞ്ഞുനാളിൽ നൽകുന്ന വാക്സിനുകൾ പലവിധ രോ​ഗങ്ങൾക്ക് ജീവിതകാലം മുഴുവൻ സംരക്ഷണം നൽകും.

ഒരു കുഞ്ഞ് ജനിച്ചത് മുതൽ ആറ് വയസ്സുവരെയുള്ള കാലഘട്ടത്തിലാണ് വാക്സിനുകൾ നൽകുന്നത്. പല വാക്സിനുകളും പല പ്രായങ്ങളിൽ പല ഡോസുകളിൽ നൽകാറുണ്ട്. അതുകൊണ്ട് തന്നെ വാക്സിൻ ഷോട്ട്സിന്റെ കൃത്യമായ റെക്കോർഡ് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആരോ​ഗ്യ പ്രവർത്തകർ വാക്സിനേഷൻ റെക്കോർഡ് സൂക്ഷിക്കാറുണ്ട്. എന്നാൽ നിങ്ങൾ സ്ഥലം മാറി പോകുമ്പോഴും നാട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യങ്ങളിലും മറ്റും കുട്ടിയുടെ വാക്സിനേഷൻ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിച്ചെന്ന് വരില്ല. ഇവിടെയാണ് ഫെലിക്സ കെയർ പോലുള്ള മെഡിക്കൽ ആപ്പുകളുടെ പ്രസക്തി.

കുഞ്ഞിന്റെ വാക്സിനേ‍ഷൻ-ഇമ്മ്യൂണൈസേഷൻ ഡോക്യുമെന്റുകൾ കൃത്യമായും ശാസ്ത്രീയമായും സൂക്ഷിക്കാനും വാക്സിനേഷൻ ഘട്ടങ്ങൾ ഓർമിപ്പിക്കാനും ഫെലിക്സ കെയർ ആപ്പിൽ സൗകര്യമുണ്ട്. കുഞ്ഞുങ്ങളുടെ ആരോ​ഗ്യ വിവരങ്ങളും രോ​ഗവിവരങ്ങളും ഇതുപോലെ തന്നെ രേഖപ്പെടുത്തി വെക്കാനും ഫെലിക്സ കെയറിൽ സാധിക്കും.

ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫെലിക്സ കെയർ ആപ്പ് ഡൗൺലോഡ് ചെയ്യാം

TAGS :
Next Story