അറിയാമോ പുതിനയെക്കുറിച്ച്, അവയുടെ ഗുണങ്ങളെക്കുറിച്ച്...?
അറിയാമോ പുതിനയെക്കുറിച്ച്, അവയുടെ ഗുണങ്ങളെക്കുറിച്ച്...?
പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്
ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. കര്‍പ്പൂര തുളസി പേരിലും ഇതറിയപ്പെടുന്നുണ്ട്. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം. നൂറായിരം ഗുണങ്ങളുടെ കലവറയാണ് പുതിനയെന്ന് എത്ര പേര്‍ക്കറിയാം. രുചിക്കും മണത്തിനും വേണ്ടി പുതിനയില കറികളിലും ബിരിയാണി പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന ചട്ണി, പുതിന ചായ തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം മിഠായികളിലും ച്യൂയിംഗമ്മുകളിലും ചേർക്കുന്നു. പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.
ജീവകം - എ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര തളര്‍ച്ചക്കും വിളര്‍ച്ചക്കുമുള്ള ടോണിക്കുകളിലും ദഹനക്കേട് ഉള്‍പ്പെടെയുള്ള ഉദരരോഗങ്ങള്‍ - വാതം, തലവേദന, പല്ലുവേദന ത്വക്ക് രോഗങ്ങള്‍ മുതലായവയുടെ ഔഷധങ്ങളിലും ടൂത്ത് പേസ്റ്റ് , മിഠായികള്‍ മുതലായവയുടെ നിര്‍മാണത്തിനും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പുതിന.
100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്പ്, 50 മില്ലിഗ്രാം ജീവകം - സി , 27009 യൂണിറ്റ് "ജീവകം-എ" എന്നിവ അടങ്ങിയിട്ടുണ്ട്.
ഉദരസംബന്ധമായ ഏത് രോഗത്തിനും പുതിനയില സിദ്ധൌഷധമാണ്. ദിവസവും അല്‍പം പുതിനയിലച്ചാര്‍ കഴിച്ചാല്‍ കുടല്‍ സംബന്ധമായ രോഗങ്ങള്‍ വരില്ല. മാത്രമല്ല കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത് സഹായകരമാവും. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്കും പുതിന ഉത്തമമാണ്.
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു. ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.
പുതിനയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും പുതിനയില ചേര്‍ത്ത ചട്നി ഉപയോഗിക്കുന്നതും സലാഡിനൊപ്പം പുതിനയില കഴിക്കുന്നതും ശീലമാക്കുന്നത് ആരോഗയത്തിന് നല്ലതാണ്. പുതിനയിലയുടെ നീര് എടുത്ത് രാത്രികാലങ്ങളില്‍ മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.
Adjust Story Font
16