Quantcast

ആരോഗ്യ പ്രത്യാഘാതം വകവെക്കാതെ തെലങ്കാനയില്‍ കോളജ് വിദ്യാര്‍ഥിനികള്‍ അണ്ഡം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

MediaOne Logo

admin

  • Published:

    1 Jun 2018 1:14 PM GMT

ആരോഗ്യ പ്രത്യാഘാതം വകവെക്കാതെ തെലങ്കാനയില്‍ കോളജ് വിദ്യാര്‍ഥിനികള്‍ അണ്ഡം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്
X

ആരോഗ്യ പ്രത്യാഘാതം വകവെക്കാതെ തെലങ്കാനയില്‍ കോളജ് വിദ്യാര്‍ഥിനികള്‍ അണ്ഡം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ദാരിദ്രവും വരള്‍ച്ചയും മൂലം പോഷകാഹാരത്തിന് പോലും വകയില്ലാത്ത യുവതികളുടെ സാഹചര്യം മുതലെടുത്താണ് ഏജന്റുമാര്‍ പണം വാഗ്ദാനം ചെയ്ത് അണ്ഡം വില്‍ക്കാന്‍ പ്രലോഭിപ്പിക്കുന്നത്

ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ പെട്ട് ആരോഗ്യ പ്രത്യാഘാതങ്ങള്‍ പോലും വകവെക്കാതെ കോളജ് വിദ്യാര്‍ഥിനികള്‍ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് അണ്ഡം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്.

ദേവരകോണ്ട, നല്‍ഗോണ്ട തുടങ്ങിയ പിന്നാക്ക മേഖലകളിലെയും, മെഹ്ബുബ്നഗര്‍, വാരങ്കല്‍, കരിംനഗര്‍ എന്നീ ജില്ലകളിലെ ആദിവാസി മേഖലകളിലേയും വിദ്യാര്‍ഥിനികളാണ് ഏജന്റുമാരുടെ കെണിയില്‍ പെട്ടവരിലധികവും.

ദാരിദ്രവും വരള്‍ച്ചയും മൂലം പോഷകാഹാരത്തിന് പോലും വകയില്ലാത്ത യുവതികളുടെ സാഹചര്യം മുതലെടുത്താണ് വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളുടെ ഏജന്റുമാര്‍ പണം വാഗ്ദാനം ചെയ്ത് അണ്ഡം വില്‍ക്കാന്‍ ഇവരെ പ്രലോഭിപ്പിക്കുന്നത്.

ശരീര പ്രകൃതിയും വര്‍ണവും, കുടുംബ സാഹചര്യവുമൊക്കെ പരിഗണിച്ചാണ് ഏജന്റുമാര്‍ വിദ്യാര്‍ഥിനികളെ അണ്ഡ വില്‍പ്പനക്ക് തെരെഞ്ഞെടുക്കുന്നത്. നാല്‍ഗോണ്ട ജില്ലയിലെ നേരത്തെ അണ്ഡം വിറ്റ വിദ്യാര്‍ഥിനി പറഞ്ഞു.

"പിന്നീട് അവര്‍ കുടുംബത്തിന്റെ ചികിത്സയുടേയും രോഗ വിവരങ്ങളും പരിശോധിക്കും. ഹോര്‍മോണകളുമായി ബന്ധപ്പെട്ട മരുന്നുകളും ഇന്‍ജക്ഷനുകളും അവര്‍ നല്‍കും. എനിക്ക് അണ്ഡം വിറ്റതിന് ഒരു മാസം 10,000 രൂപയാണ് കിട്ടിയത്". വിദ്യാര്‍ഥിനി പറഞ്ഞു.

കൂടുതല്‍ അണ്ഡത്തിന് വേണ്ടി മരുന്നുകളും നല്‍കുന്നു

"എന്നോട് ഇതിന്റെ പ്രശ്നത്തെ കുറിച്ച് ഏജന്റ് പറഞ്ഞിട്ടുണ്ടായിരുന്നില്ല, കരാര്ഡ പ്രകാരം രണ്ടു തവണയും എനിക്ക് പണം കിട്ടി" രണ്ടു തവണ് അണ്ഡം നല്‍കിയ വാറങ്കല്‍ ജില്ലയിലെ ഡിഗ്രി വിദ്യാര്‍ഥിനി പറഞ്ഞു.

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന ദാതാക്കള്‍ക്ക് കൂടതല്‍ അണ്ഡം ഉണ്ടാകുന്നതിന് വേണ്ട മരുന്നുകള്‍ നല്‍കും.

അണ്ഡ ദാതാക്കള്‍ക്ക് ഹോര്‍മോണുകള്‍ നല്‍കുന്നത് ഹൈപ്പര്‍ സിമുലേഷന്‍ സിന്‍ഡ്രത്തിന് കാരണമാകും. ഹോര്‍മോണുകള്‍ ധാരാളമാകുന്നത് അണ്ഡാശയത്തില്‍ രോഗാണു ബാധക്കും കരണമാകാം, പിന്നീടവര്‍ ഗര്‍ഭിണിയാകാനാഗ്രഹിക്കുന്ന സമയത്ത് ഹോര്‍മോണുകളുടെ ആധിക്യം കാരണം ഗര്‍ഭിണിയാകാനുള്ള അവസരവും നഷ്ടമായേക്കാം.

TAGS :

Next Story