മഴക്കാലത്ത് കഴിക്കേണ്ട സബര്‍ജില്ലി
കര്‍ച്ച വ്യാധികളെ തടയുന്നതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ പഴം ആണ്
പകര്‍ച്ചവ്യാധികളുടെ കാലമാണ് മഴക്കാലം. എവിടെ നിന്നൊക്കെ രോഗം വരുമെന്ന് പറയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ മടിക്കും. എന്നാല്‍ ഇക്കാലത്തും കഴിക്കേണ്ട ചില പഴങ്ങളുണ്ട്. അവയിലൊന്നാണ് സബര്‍ജില്ലി. ഇത് പകര്‍ച്ച വ്യാധികളെ തടയുന്നതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ പഴം ആണ്. ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയ ഈ പഴത്തിന് രോഗപ്രതിരോധ ശേഷി കൂടുതലാണ്.
കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശം ഉണ്ടാകുമെന്ന പേടിയും വേണ്ട. നാരുകളാല്‍ സമ്പന്നമാണ് സബര്‍ജില്ലി. രക്തസമ്മര്‍ദ്ദം കുറച്ചു ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു. കൊഴുപ്പും മധുരവും കൃത്യമായ അളവില്‍ ഈ പഴത്തില്‍ അടങ്ങിരിക്കുന്നതിനാല്‍ സ്ഥിരമായി കഴിക്കുന്നതു രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും.
മാത്രമല്ല ടൈപ്പ് 2 ഡയബറ്റിക്സിനെ പ്രതിരോധിക്കാനും സഹായിക്കും. സ്ഥിരമായി കഴിക്കുന്നതു കണ്ണിന്റെ തിളക്കവും കാഴ്ചയും വര്‍ധിപ്പിക്കും.ഫ്ളവനോയിഡുകള്‍ ധാരാളമടങ്ങിയതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫ്രൂട്ട് സാലഡുകളിലും ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി.
Adjust Story Font
16