Quantcast

നിങ്ങൾ അമിതമായി ഉറങ്ങുന്നവരാണോ? സൂക്ഷിക്കണം, അകാല മരണം പിടിപെട്ടേക്കാം   

പത്തു മണിക്കൂറിലധികം സമയം കിടക്കയിൽ ചിലവഴിക്കുന്നവർക്ക് സ്ട്രോക്ക് മൂലം മരണം സംഭവിക്കാനുള്ള സാധ്യത 56 ശതമാനത്തിലധികമാണ്.

MediaOne Logo

Web Desk

  • Published:

    7 Aug 2018 3:17 PM GMT

നിങ്ങൾ അമിതമായി ഉറങ്ങുന്നവരാണോ?  സൂക്ഷിക്കണം, അകാല മരണം പിടിപെട്ടേക്കാം    
X

ആരോഗ്യ രംഗത്തെ വിദഗ്ധർ നിർദേശിക്കുന്ന ഏഴ് മുതൽ എട്ടു മണിക്കൂർ വരെ നീണ്ട ഉറക്കത്തെക്കാൾ അമിതമായി ഉറങ്ങുന്നവർക്ക് അകാല മരണം പിടിപെടാൻ സാധ്യത ഏറെയാണെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 3 മില്യൺ ആളുകളെ ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ എഴുപത്തിനാലോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പരീക്ഷണത്തിന് വിധേയരാക്കിയവരിൽ ദിവസവും പത്തു മണിക്കൂർ ഉറങ്ങിയവർക്ക് എട്ടു മണിക്കൂർ മാത്രം ഉറങ്ങിയവരേക്കാൾ 36 ശതമാനത്തോളം അകാല മരണം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

പത്തു മണിക്കൂറിലധികം സമയം കിടക്കയിൽ ചിലവഴിക്കുന്നവർക്ക് സ്ട്രോക്ക് മൂലം മരണം സംഭവിക്കാനുള്ള സാധ്യത 56 ശതമാനത്തിലധികമാണ്. ഇത്തരക്കാർ ഹൃദയസംബന്ധിയായ അസുഖം കാരണം മരണപ്പെടാനുള്ള സാധ്യത 49 ശതമാനത്തിലുമധികമാണ്. മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് കൊണ്ട് ഹൃദയ വാൽവിന് രോഗം ബാധിക്കാനുള്ള സാധ്യത 44 ശതമാനത്തിലുമധികമാണെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഗവേഷണത്തിന് നേതൃത്വം നൽകിയ കീലി യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ചുങ് ഷിങ് ക്വോക് പറയുന്നത് മതിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് കൊണ്ട് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന സമയത്തു അവരുടെ ഉറക്കത്തെ കുറിച്ച് വിശദമായി ചോദിച്ചറിയേണ്ടതുണ്ട് എന്നുമാണ്. "സാംസ്കാരികവും സാമൂഹികവും മനഃശാസ്ത്രപരവും പാരിസ്ഥിതികവുമായ പല കാര്യങ്ങളും നമ്മുടെ ഉറക്കിനെ ബാധിക്കുന്നുണ്ട്. മക്കളെ വളർത്തുന്നത് മുതൽ ജോലി വരെയുള്ള ദൈനംദിന കാര്യങ്ങൾ നമ്മുടെ ഉറക്കത്തെ താറുമാറാക്കുന്നുണ്ട്," അദ്ദേഹം പറയുന്നു.

TAGS :

Next Story