Quantcast

കസ്കസ് അത്ര നിസാരക്കാരനല്ല, ഔഷധഗുണങ്ങളുടെ കാര്യത്തില്‍ ഭീകരനാണ് കൊടുംഭീകരന്‍

നന്നായി പൊടിച്ച കസ്‌കസില്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ വായ്പുണ്ണിന് ശമനമുണ്ടാകും

MediaOne Logo

Web Desk

  • Published:

    7 Oct 2018 5:09 AM GMT

കസ്കസ് അത്ര നിസാരക്കാരനല്ല, ഔഷധഗുണങ്ങളുടെ കാര്യത്തില്‍ ഭീകരനാണ് കൊടുംഭീകരന്‍
X

ജ്യൂസിലും ഐസ്ക്രീമിലുമൊക്കെ ഭംഗിയായി പൊങ്ങിക്കിടക്കുന്ന കസ്കസ് എന്ന കറുത്ത മണികളെ ഭുരിഭാഗം പേര്‍ക്കും ഇഷ്ടമാണ്. വെറും രുചിക്കൂട്ട് മാത്രമല്ല ഇവ, ഔഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് കസ്കസ്. പാപ്പവറേസി സസ്യ കുടുംബത്തിൽ പപ്പാവർ സോംനി ഫെറം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളിൽ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ്‌ കറപ്പ് എന്നറിയപ്പെടുന്നത്. ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്താണ്‌ കസ്കസ്. കസ്കസിന്റെ വിത്തുകളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്

നന്നായി പൊടിച്ച കസ്‌കസില്‍ പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ വായ്പുണ്ണിന് ശമനമുണ്ടാകും. കസ്‌കസിലെ ഭക്ഷ്യനാരുകള്‍ മലബന്ധത്തിന് പറ്റിയ മരുന്നാണ്. കസ്‌കസിന്റെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ലിനോലെയ്ക് ആസിഡിന്റെ കലവറയാണ് കസ്‌കസ്. കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്നു. ചര്‍മത്തിലെ അണുബാധ തടഞ്ഞ് ചര്‍മ്മം ആരോഗ്യപൂര്‍ണ്ണമാകാനും സഹായിക്കും.

TAGS :

Next Story