Quantcast

വൈറ്റമിൻ ഡി വളരെ കുറവാണോ? ഈ ലക്ഷണങ്ങൾ പറയും...

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്

MediaOne Logo

Web Desk

  • Published:

    28 April 2023 5:33 AM GMT

5 Signs That Your Vitamin D Is Critically Low
X

വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ വളരെ അത്യാവശ്യമുള്ളതാണ്...അത് ശരിയായ അളവിൽ ശരീരത്തിലില്ലെങ്കിൽ ഒരുപാട് രോഗങ്ങളെ വിളിച്ചുവരുത്തും. എന്നിട്ടും മിക്ക ആളുകളും അതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. വൈറ്റമിൻ ഡി കുറയുന്നതിന്റെ രോഗലക്ഷണങ്ങൾ പലപ്പോഴും ശരീരം കാണിക്കുമെങ്കിലും അത് ശ്രദ്ധിക്കാതെ പോകുന്നവരാണ് അധികവും. എന്നാൽ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വൈറ്റമിൻ ഡിയുടെ കുറവ് നാഡീവ്യൂഹം, രോഗപ്രതിരോധ സംവിധാനങ്ങൾ, എല്ലുകളും സന്ധികളും പോലും അപകടത്തിലാക്കുന്ന അസുഖങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

രാവിലെയുള്ള നേരിയ സൂര്യപ്രകാശം വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ്. ചീസ്, മുട്ടയുടെ മഞ്ഞക്കരു, സോയാമിൽക്ക്, കൊഴുപ്പുള്ള മത്സ്യം, സാൽമൺ, ട്യൂണ, അയല, കൂൺ എന്നിവയാണ് വൈറ്റമിൻ ഡിയുടെ മറ്റ് ഉറവിടങ്ങൾ. ദിവസേന സൂര്യപ്രകാശം കൊള്ളാൻ സാധിക്കാത്തവർക്ക് ഹൈപ്പോകാൽസെമിയ, ബലഹീനത, മലബന്ധം, ക്ഷീണം, വിഷാദം, ഒടിവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

രക്തത്തിലെ കാൽസ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും അസ്ഥികളുടെ നിർമ്മാണത്തിലും വൈറ്റമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വൈറ്റമിൻ ഡി അപര്യാപ്തമയുണ്ട്.

വൈറ്റമിൻ ഡി കുറഞ്ഞതിന്റെ ചില ലക്ഷണങ്ങൾ

വിഷാദവും ഉത്കണ്ഠയും

ഭക്ഷണക്രമവും ജീവിതശൈലി പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള മറ്റ് പല പ്രശ്നങ്ങളും സമ്മർദത്തിലേക്കും വിഷാദത്തിലേക്ക് നയിക്കും. വൈറ്റമിൻ ഡിയുടെ കുറവ് ഇതിൽ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

പേശികളിലും അസ്ഥികളിലും വേദന

വൈറ്റമിൻ ഡിയുടെ കുറവ് ശരീരത്തിൽ കാൽസ്യം അപര്യാപ്തമാകും. ഇത് വിട്ടുമാറാത്ത പേശി വേദന, സന്ധികളിൽ വേദന, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്ക് കാരണമാകുന്നു.

മുടി കൊഴിച്ചിൽ

മുടികൊഴിച്ചിൽ മറ്റ് പല പ്രശ്നങ്ങൾക്കും കാരണമാകുമെങ്കിലും ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അഭാവം പ്രധാന കാരണങ്ങളിലൊന്നാണ്. സമ്മർദം, ഉത്കണ്ഠ, വിഷാദം, കുറഞ്ഞ പ്രതിരോധശേഷി എന്നിവ ക്രമേണ മുടി കൊഴിച്ചിലിന് കാരണമാകുന്നു, ഇത് മുടിയുടെയും ചർമ്മത്തിന്റെയും പ്രധാന നിർമാണ ഘടകങ്ങൾ ദുർബലമാവുകയും അവയുടെ തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.

മുറിവ് ഉണങ്ങാൻ സമയമെടുക്കുക

അണുബാധക്കെതിരെ പോരാടൻ വൈറ്റമിൻ ഡിയുടെ പങ്ക് വലുതാണെന്ന് ഡോക്ടർമാർ പറയുന്നു. വൈറ്റമിൻ ഡി മുറിവുകൾ ഭേദമാകാനും ശരിയാകാനും കൂടുതൽ സമയമെടുക്കും.

വന്ധ്യത

പഠനങ്ങൾ അനുസരിച്ച് വൈറ്റമിൻ ഡിയുടെ കുറവ് സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകും.

TAGS :

Next Story