ഈ ലക്ഷണങ്ങള്‍ കാണാറുണ്ടോ? എങ്കിൽ നിങ്ങള്‍ക്ക് വിറ്റാമിൻ ബി 12 ൻറെ കുറവാണ്
ആരോഗ്യകരമായ തലച്ചോറിന്റെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു
ശരീരത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. അത്തരത്തിൽ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിൻ ബി 12. പലരിലും ഈ വിറ്റാമിൻറെ കുറവ് കാണപ്പെടുന്നുണ്ട്. ആരോഗ്യകരമായ തലച്ചോറിന്റെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും വിറ്റാമിൻ ബി 12 സഹായിക്കുന്നു. ഈ വിറ്റാമിൻ ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്താൻ സഹായിക്കും. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാൽ വിറ്റാമിൻ ബി 12ൻറെ അളവ് വർധിപ്പിക്കാൻ കഴിയും.
ലക്ഷണങ്ങള്‍
. ക്ഷീണം
. തലവേദന
. മറവി
. കൈകാൽ തരിപ്പ്
. വിളർച്ച/ രക്തക്കുറവ്
. ഉത്കണഠ
. വായിലെ തൊലി പോവുക
. ദഹനം കൃത്യമല്ലാതിരിക്കുക
. കാഴ്ചക്ക് മങ്ങൽ അനുഭവപ്പെടുക
ഇതിലേതെങ്കിലും നാല് ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ ബി 12 പരിശോധിക്കണമെന്നാണ് ആരോഗ്യവിദഗ്ദനായ രാജേഷ് കുമാർ പറയുന്നത്.
പരിഹാരങ്ങള്‍
മീൻ
ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മീൻ. നിങ്ങളുടെ ഭക്ഷണത്തിൽ മീൻ ചേർക്കുന്നതിലൂടെ വിറ്റാമിൻ ബി 12 ന്റെ കുറവ് നികത്താം.
ചിക്കൻ
വിറ്റാമിൻ ബി 12, പ്രോട്ടീൻ, എന്നിവയുടെ മറ്റൊരു ഉറവിടമാണ് ചിക്കൻ. പ്രതിദിന വിറ്റാമിൻ ബി -12 2.4 മൈക്രോഗ്രാം ആണ്. ഒരു കപ്പ് ചിക്കൻ ഏകദേശം 12 മൈക്രോഗ്രാം നൽകുന്നുണ്ട്. ഭക്ഷണത്തിൽ ചിക്കൻ ഉൾപ്പെടുന്നത് വിറ്റാമിൻ ബി 12 വർധിപ്പിക്കാൻ സഹായിക്കും
തൈര്
പാൽ, മോര്, തൈര്, തുടങ്ങിയ പാലുൽപ്പന്നങ്ങളെ കഴിക്കുന്നതിലുടെ വിറ്റാമിൻ ബി 12 നേടാൻ കഴിയും. കൊഴുപ്പില്ലാത്ത യോഗർട്ട്, കൊഴുപ്പു കുറഞ്ഞ പാല്‍ എന്നിവയിലും ബി 12 അടങ്ങിയിട്ടുണ്ട്.
Adjust Story Font
16