Quantcast

കുറച്ചു അരിപ്പൊടി മതി മുഖം തിളങ്ങാന്‍; ഇങ്ങനെ ചെയ്തു നോക്കൂ

ഇത് മുഖത്തെ നിറം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു

MediaOne Logo

Web Desk

  • Published:

    2 Aug 2022 10:28 AM GMT

കുറച്ചു അരിപ്പൊടി മതി മുഖം തിളങ്ങാന്‍; ഇങ്ങനെ ചെയ്തു നോക്കൂ
X

ചര്‍മസംരക്ഷണത്തിനായി സമയവും പണവും ചെലവഴിക്കുന്നവരാണ് പലരും. പരസ്യങ്ങളില്‍ കാണുന്ന കോസ്മെറ്റികുകള്‍ മാറിമാറി പരീക്ഷിക്കും. ഇതൊന്നും ചെയ്തിട്ട് ഫലം കാണുന്നില്ലെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അടുക്കളയിലേക്ക് ഒന്നു കയറിയാല്‍ മതി. കുറഞ്ഞ ചെലവില്‍ മുഖം തിളങ്ങാനുള്ള നുറുങ്ങുവിദ്യകള്‍ അവിടെ കാണാം. അതിലൊന്നാണ് അരിപ്പൊടി. നല്ലൊരു സ്ക്രബറാണ് അരിപ്പൊടി.

ഇത് മുഖത്തെ നിറം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് മുഖത്തെ ചുളിവ് മാറ്റുന്നതിനും കറുത്ത പാടുകൾ മാറ്റുന്നതിനും കൊളാജന്‍റെ ഉത്പാദനത്തെ വർധിപ്പിച്ച് മുഖത്തെ തിളക്കം നില നിർത്തുന്നു. ബ്ലാക്ക് ഹെഡ്സും വൈറ്റ്സ് ഹെഡ്സും ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്.നല്ലൊരു ക്ലെൻസർ കൂടിയാണിത്. അരിപ്പൊടിയും കറ്റാര്‍വാഴയും കൂടി യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് അഴുക്കുകള്‍ നീക്കി മുഖം കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റും.

കറ്റാർ വാഴയുടെ തണ്ട് മുറിച്ച് ഇതിനെ രണ്ടാക്കി മാറ്റി ഇതിലേക്ക് തരിയായി പൊടിച്ച് എടുത്ത അരിപ്പൊടിയും, അൽപ്പം മഞ്ഞളും ചേർക്കുക. ശേഷം നിങ്ങൾക്ക് മസാജ് ചെയ്യാവുന്നതാണ്. സ്ക്രബ് ചെയ്ത് ഉണങ്ങിയതിന് ശേഷം കഴുകി കളയാവുന്നതാണ്. അരിപ്പൊടി മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അല്‍പം പാല്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. മുഖത്തിത്‌ പുരട്ടി കുറച്ച്‌ കഴിയുമ്പോള്‍ ചര്‍മ്മം മുറുകുന്നത്‌ പോലെ അനുഭവപ്പെടും. 15 മിനിട്ടിന്‌ ശേഷം കഴുകി കളയുക. മഞ്ഞള്‍,അരിപ്പൊടി,തക്കാളിനീര്,പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതാവര്‍ത്തിക്കുക.

TAGS :

Next Story