Quantcast

ഉം.. നല്ല ടേസ്റ്റിന് മാത്രമല്ല, കൊളസ്ട്രോളിനും ഫലപ്രദമാണ് ഉള്ളി

പ്രമേഹരോഗികൾക്കും ഉള്ളിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 March 2023 4:09 PM GMT

onion_cholesterol
X

പ്രമേഹം പോലെ തന്നെ പലരെയും അലട്ടുന്ന ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോൾ. ഭക്ഷണരീതിയും വ്യായാമക്കുറവും സമ്മർദ്ദവും കൊളസ്‌ട്രോളിന് കാരണമാകുന്ന ഘടകങ്ങളാണ്. ഒരല്പം ശ്രദ്ധിച്ചാൽ കൊളസ്‌ട്രോൾ വളരെ എളുപ്പം തന്നെ നിയന്ത്രിച്ച് നിർത്താനാകും. കൊളസ്ട്രോളിനെ നിയന്ത്രിക്കാനുള്ള വഴികൾ വീട്ടിൽത്തന്നെയുണ്ട്. ഇതിൽ ഏറെ പ്രയോജനകരമെന്ന് പറഞ്ഞ് കേട്ടിട്ടുള്ള ഒന്ന് ഉള്ളിയാണ്. ഉള്ളി കഴിച്ചാൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനാകുമെന്ന നിർദ്ദേശം കേൾക്കാത്തവർ ചുരുക്കമാണ്. ശരിക്കും,എന്താണ് ഉള്ളിയും കൊളസ്ട്രോളും തമ്മിലുള്ള ബന്ധം?

ധമനികളുടെ ചുവരുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടിയാൽ രക്തത്തിനും ഓക്സിജനും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല. മറ്റ് ശരീരഭാഗങ്ങൾക്കൊപ്പം ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെയും ദോഷകരമായി ബാധിച്ചേക്കാം. മോശം കൊളസ്‌ട്രോളിന് ധമനികളെ പൂർണ്ണമായും തടയാനുള്ള കഴിവുണ്ട്. ഇത് കാര്യമാക്കാതെയിരുന്നാൽ ഹൃദയാഘാതം വരെ സംഭവിക്കാനിടയുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാം.

ശരീരത്തിൽ "നല്ല കൊളസ്ട്രോൾ" നിലനിർത്തുകയും "ചീത്ത കൊളസ്ട്രോൾ" നീക്കം ചെയ്യുകയും ചെയ്തുകൊണ്ട് ആരോഗ്യം നിലനിർത്താൻ ചില പച്ചക്കറികൾ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പച്ചക്കറികൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. അത്തരത്തിലൊരു പച്ചക്കറിയാണ് ചുവന്ന ഉള്ളി.

ചുവന്ന ഉള്ളി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ വളരെ ഫലപ്രദമായ ഒന്നാണെന്ന് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ജേണലായ ഫുഡ് ആൻഡ് ഫംഗ്ഷനിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. ഉള്ളി നല്ല കൊളസ്‌ട്രോൾ നിലനിർത്തുകയും ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും പഠനത്തിൽ ഗവേഷകർ കണ്ടെത്തി.

പ്രമേഹരോഗികൾക്കും ഉള്ളിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഉള്ളി ഹൃദയാരോഗ്യത്തിന് ഉത്തമമാണത്രെ. ഭക്ഷണത്തിൽ ഉള്ളി ചേർക്കുന്നതും ദഹനം വർധിപ്പിക്കാനും സഹായിക്കും. ഉള്ളിയുടെ ആന്റി ബാക്ടീരിയൽ സ്വഭാവസവിശേഷതകൾ ബാക്ടീരിയ ഭീഷണികൾക്കെതിരായ പോരാട്ടത്തിൽ സഹായിക്കും.

പലതരത്തിൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സലാഡുകൾ അസംസ്കൃത ഉള്ളി ഉപയോഗിച്ച് രുചികരമാക്കാം. സാൻഡ്‌വിച്ചുകളിലും ഉള്ളി ഉപയോഗിക്കാം. സാലഡായി ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇത് അനുയോജ്യമാണ്. ഉള്ളിയിലും സവാളയിലും വിറ്റാമിൻ ബി, വൈറ്റമിന്‍ ബി6, ഫോളിക് എന്നിവയും നാച്വറല്‍ സള്‍ഫറും ക്വര്‍സെറ്റിന്‍ എന്നീ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വേവിച്ച ഉളളിയേക്കാള്‍ പച്ച ഉള്ളിയിലാണ് ഇത്തരം ഘടകങ്ങളെല്ലാം കൂടുതൽ അടങ്ങിയിട്ടുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, അധികം വേവിക്കാതെ തന്നെ കഴിക്കുന്നതാണ് നല്ലത്.

TAGS :
Next Story