ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ? ഇതാ അഞ്ച് പരിഹാരങ്ങള്‍
വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ ഈ വിണ്ടുകീറല്‍ തടയാനാകും
തണുപ്പ് കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറല്‍. പാദങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തുക മാത്രമല്ല വേദനയും ഉണ്ടാകും. വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ ഈ വിണ്ടുകീറല്‍ തടയാനാകും.
ഇഷ്ടം പോലെ വെള്ളം കുടിച്ചോളൂ
ഉപ്പൂറ്റിയുടെ ആരോഗ്യത്തിന് ശരീരത്തിൽ ശരിയായ അളവിൽ ജലാംശം നിലനിർത്തുന്നതിന് ശ്രദ്ധിക്കുക. അതിനാൽ ധാരാളം വെള്ളം കുടിയ്ക്കണം. ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക.
മോയ്സ്ചറൈസിങ്
ദിവസവും പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുന്നത് നല്ലതാണ്. ഒരു ദിവസം മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ ഫലപ്രദമായി ഉപ്പൂറ്റി വിണ്ടുകീറുന്നതിനെ തടയാം.
വെളിച്ചണ്ണ
പാദങ്ങളിൽ വെളിച്ചണ്ണ തേക്കുന്നത് പതിവാക്കുക. പാദങ്ങൾ നനച്ച ശേഷം വേണം വെളിച്ചെണ്ണ പുരട്ടേണ്ടത്. ഇതിലെ വിറ്റാമിൻ ഇ ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയുന്നു. വെളിച്ചണ്ണയ്ക്ക് പകരം ഷിയ ബട്ടർ ഉപയോഗിച്ചാലും സമാനഫലം ലഭിക്കും.
ചെറുനാരങ്ങ
പാദസംരക്ഷണത്തിന് ഏറ്റവും മികച്ച ഫലം തരുന്നതാണ് ചെറുനാരങ്ങ. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് നാരങ്ങാനീര് ചേർക്കുക. ഇതിലേക്ക് ഏകദേശം 15 മിനിറ്റ് പാദങ്ങൾ മുക്കിവയ്ക്കുക. കുറച്ച് കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. കേടായ ചർമത്തെ ഒഴിവാക്കി, പുതിയ കോശങ്ങൾ വളരുന്നതിന് ഈ രീതി സഹായകരമാണ്.
കാപ്പിപ്പൊടി
ഒരു പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും വെളളവും മിക്‌സ് ചെയ്യുക. പേസ്റ്റ് പരുവത്തിലാക്കിയതിനുശേഷം അതിലേക്ക് അല്‍പം വെളിച്ചെണ്ണയും ബേബി ഷാമ്പുവും ചേര്‍ക്കണം. ശേഷം കാലില്‍ പുരട്ടി അര മണിക്കൂര്‍ വെക്കണം. പിന്നീട് കഴുകിക്കളയാം. ഇതും കാല്‍പ്പാദം വിണ്ടുകീറുന്നതിന് നല്ല പ്രതിവിധിയാണ്.
Adjust Story Font
16