ഇഞ്ചിയും ജീരകവുമൊക്കെ വീട്ടിൽ ഉണ്ടോ..? എങ്കിൽ ഭക്ഷണശേഷമുള്ള അസ്വസ്ഥതകളെ ഭയക്കാതെ ഭക്ഷണം കഴിക്കാം
അമിതമായി ഭക്ഷണം കഴിക്കുന്നതും , വേഗത്തിൽ ഭക്ഷണം കഴിക്കുന്നതുമൊക്കെയാണ് വയറു വീർക്കുന്നതിന്‍റെ പ്രധാന കാരണങ്ങള്‍
മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണത്തിന് ശേഷമുള്ള വയറുവീർക്കലും അസ്വസ്ഥതയും. വയറു വീർക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും സാധാരണയായി അമിതമായി ഭക്ഷണം കഴിക്കുന്നതും വേഗത്തിൽ ഭക്ഷണം കഴിക്കുന്നതുമൊക്കെയാണ് പ്രധാന കാരണങ്ങള്‍. പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നതനുസരിച്ച് ഇതിന് പരിഹാരം കാണാൻ ചില ഔഷധസസ്യങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും സാധിക്കും. ചില ഗുരുതര രോഗങ്ങളുടെ ലക്ഷണം കൂടിയാണ് വയറുവീർക്കൽ.
കട്ടികൂടിയ ഭക്ഷണം കഴിക്കുന്നതും വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും ദഹനത്തെ വലിയ രീതിയിൽ സ്വാധീനിക്കും. ഈ പ്രവണത അസ്വസ്ഥതയും വീർപ്പുമുട്ടലും ഉണ്ടാക്കുമെന്നും ലോവ്‌നീത് പറയുന്നു. അമിതഭാരം കുറക്കാൻ ഭക്ഷണം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അസ്വസ്ഥത ഒഴിവാക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ താഴെ പറയുന്നവയാണ്.
പെരുംജീരകം
നിത്യജീവിതത്തിൽ ഉപയോഗപ്രദമായതും അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്തതുമായ ഒന്നാണ് പെരുംജീരകം. അനെത്തോൾ, ഫെൻകോൺ, എസ്ട്രാഗോൾ എന്നിവ അടങ്ങിയ പെരുംജീരകം പേശികളെ വിശ്രമിക്കുന്നതിൽ ആന്റിസ്പാസ്മോഡിക് ആയി പ്രവർത്തിക്കുന്നു. ഇവയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ ഇത് കുടൽ പേശികളെ ചുരുങ്ങാൻ സഹായിക്കുന്നു.
ജീരകം
ജീരകത്തിൽ അടങ്ങിയ ക്യൂമിനാൽഡിഹൈഡ്, സൈമീൻ, മറ്റ് ടെർപെനോയിഡ് സംയുക്തങ്ങൾ എന്നിവ ഗ്യാസ്, വയറുവേദന എന്നിവയിൽ നിന്ന് തൽക്ഷണം ആശ്വാസം നൽകുന്ന ആന്റി-ബ്ലോട്ടിംഗ് സവിശേഷതകളാൽ നിറഞ്ഞതാണ്. അതിനാൽ തന്നെ ഭക്ഷണശേഷമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് മോചനം നേടാൻ ജീരകം സഹായിക്കും.
അയമോദകം
പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ അയമോദകത്തിന്‍റെ അസ്ഥിര സംയുക്തങ്ങള്‍ വയറുവേദനയെ ഇല്ലാതാക്കാൻ ഫലപ്രദമായ ഒന്നാണ്.
ഇഞ്ചി
വയർ കുറക്കാൻ മികച്ച രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് നെഞ്ചെരിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വയറ് ശൂന്യമാക്കുന്നത് വേഗത്തിലാക്കാനും വയറുവേദനയും വാതകവും കുറയ്ക്കാനും സഹായിക്കുമെന്നും വിദഗ്ദർ പറയുന്നു.
പുതിന
ഔഷധഗുണങ്ങളുടെ പെരുമ നിറഞ്ഞ പുതിന ഊർജ്ജസ്വലവുമാണ്. വയറുവേദന, ദഹനക്കേട്, മറ്റ് കുടൽ പ്രശ്നങ്ങൾ എന്നിവ ലഘൂകരിക്കാൻ സഹായിക്കുന്ന വേദനസംഹാരിയായ സ്പാസ്മോലിറ്റിക്, ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് എന്നിവ അടങ്ങിയതാണ് പുതിന.
നിങ്ങൾക്ക് അസിഡിറ്റി ഉണ്ടെങ്കിൽ സിട്രസ് പഴങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പുകവലി, മദ്യം, വറുത്ത ഭക്ഷണങ്ങൾ, കാപ്പി എന്നിവയും പരമാവധി ഒഴിവാക്കുക.
Adjust Story Font
16