Quantcast

മാനസിക സമ്മർദം നിങ്ങളെയും പിടികൂടിയോ? സൂക്ഷിക്കണം, അല്ലെങ്കിൽ ഹൃദയത്തിന് പണിയാണ്

മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ഹൃദയാഘാത്തതിനുള്ള സാധ്യത കൂടുതലാണ്

MediaOne Logo

Web Desk

  • Updated:

    2023-09-28 16:13:08.0

Published:

28 Sep 2023 4:11 PM GMT

stress ,heart, heart attack, latest health news,സമ്മർദ്ദം, ഹൃദയാഘാതം, ഹൃദയാഘാതം, ഏറ്റവും പുതിയ ആരോഗ്യ വാർത്തകൾ
X

നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന മാനസിക സമ്മർദം നിങ്ങളുടെ ഹൃദയത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു പക്ഷേ അമിത സമ്മർദം നിങ്ങളുടെ ഹൃദയത്തെ തകർത്ത് ജിവൻ അപഹരിച്ചേക്കാം. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി എന്നിവയുൾപ്പെടെ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളുമായി മാനസിക സമ്മർദം ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയാഘാതത്തിനുള്ള ഒരു പ്രധാനകാരണമാണ് സമ്മർദം. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് ഹൃദയാഘാത്തതിനുള്ള സാധ്യത കൂടുതലാണ്.


മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. മൈക്കൽ ടി. ഓസ്‌ബോൺ പറയുന്നതനുസരിച്ച് ധമനികളിലെ വീക്കം, രക്തം കട്ടപിടിക്കൽ , രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ സമ്മർദം നിങ്ങളുടെ മാനസികാവസ്ഥ, ഉറക്കം, വിശപ്പ് എന്നിവയെ തടസപ്പെടുത്തും. ഇത് നിങ്ങളുടെ ദിനചര്യയെ ബാധിക്കുന്നതിനു പുറമേ ശാരിരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു.ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ സമ്മർദം നിയന്ത്രിക്കുക എന്നതാണ്. ഇതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം.


വ്യായാമം

പതിവ് വ്യായാമം സമ്മർദം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം

ട്രാൻസ് ഫാറ്റ്, കൊളസ്ട്രോൾ, സോഡിയം എന്നിവ കുറഞ്ഞ സമീകൃതാഹാരം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും.

റിലാക്സേഷൻ ടെക്നിക്കുകൾ

ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, ധ്യാനം, വിശ്രമം തുടങ്ങിയ പരിശീലനങ്ങൾ സമ്മർദം കുറയ്ക്കാൻ സഹായിക്കും.

സാമൂഹിക പിന്തുണ

ശക്തമായ സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നതും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ തേടുന്നതും സമ്മർദം നിയന്ത്രിക്കുന്നതിന് പ്രയോജനകരമാണ്.

വിദഗ്ദ സഹായം

സമ്മർദം നിങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ, ഒരു മാനസികാരോഗ്യ വിദഗ്ദനിൽ നിന്ന് സഹായം തേടേണ്ടത് പ്രധാനമാണ്.

TAGS :

Next Story