ഒരു ദിവസം എത്ര കാപ്പി കുടിക്കാം? ആയുര്‍വേദം പറയുന്നതിങ്ങനെ
അമിത ഉപയോഗം ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെക്കും
നമ്മളില്‍ പലരുടേയും ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയിലൂടെയാണ്. രാത്രി ആകുമ്പോഴേക്കും അതിന്‍റെ എണ്ണം ആറോ ഏഴോ ആയിട്ടുണ്ടാകും. പക്ഷെ ഈ അമിത ഉപയോഗം ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെക്കും.
കാപ്പി കപ്പുകളില്ലാത്ത ദിവസം ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ആയുര്‍വേദം പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:
- അസിഡിറ്റി ഉള്ളവര്‍ ഒഴിഞ്ഞ വയറില്‍ കാപ്പി കുടിക്കാതിരിക്കുക
- അസിഡിറ്റി, വിളര്‍ച്ച, ഉത്കണ്ഠ എന്നിവയുള്ളവര്‍ കാപ്പി പാലില്‍ നേര്‍പ്പിച്ച് കഴിക്കുക
- അധിക വിളര്‍ച്ചയുള്ളവര്‍ കാപ്പിയില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്തു കഴിക്കുക
- ഉറക്കക്കുറവ് ഉണ്ടെങ്കില്‍ വൈകീട്ട് മൂന്ന് മണിക്കു ശേഷം കാപ്പി ഒഴിവാക്കുക
- ചര്‍മരോഗങ്ങള്‍, ആര്‍ത്തവവിരാമം എന്നിവയുണ്ടെങ്കില്‍ കാപ്പി തീര്‍ത്തും ഒഴിവാക്കുക
- അലസത ഒഴിവാക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് കാപ്പി. അലസതയുള്ളവര്‍ രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഉത്തമമാണ്.
Next Story
Adjust Story Font
16