Quantcast

വെയിലേറ്റ് കരുവാളിച്ചോ? ക്യാരറ്റ് ഓയിലിലുണ്ട് പരിഹാരം

ഭക്ഷ്യയോഗ്യമാണെന്ന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനുമുള്ള നല്ലൊരു മാര്‍ഗമാണ് ക്യാരറ്റ്

MediaOne Logo

Web Desk

  • Published:

    4 Oct 2023 7:07 AM GMT

carrot oil
X

ക്യാരറ്റ് ഓയിൽ 

അമിതമായി വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അഥവാ സണ്‍ ടാന്‍ ഉണ്ടായാല്‍ അതു മാറ്റുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. കെമിക്കല്‍ ബ്ലീച്ചുകളും മറ്റും വിപണിയിലുണ്ടെങ്കിലും പാര്‍ശ്വഫലങ്ങള്‍ പിന്നാലെ വരും. എന്നാല്‍ ചില നുറങ്ങുവിദ്യകള്‍ ഉപയോഗിച്ച് സണ്‍ ടാന്‍ മാറ്റാനാകും. അതിലൊന്നാണ് ക്യാരറ്റ് ഓയില്‍.

ഭക്ഷ്യയോഗ്യമാണെന്ന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനുമുള്ള നല്ലൊരു മാര്‍ഗമാണ് ക്യാരറ്റ്. ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ വരകളും ചുളിവുകളുമെല്ലാം നീക്കം ചെയ്യാനും ക്യാരറ്റ് ഓയില്‍ സഹായിക്കും.

എങ്ങനെ തയ്യാറാക്കാം

നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ് ക്യാരറ്റ് ഓയിൽ ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത്. ഉരുക്കു വെളിച്ചെണ്ണ ആണെങ്കില്‍ അത്രയും നല്ലത് . ഒന്നോ രണ്ടോ നല്ല ക്യാരറ്റ് തൊലി നന്നായി കളഞ്ഞു നന്നായി അരിഞ്ഞെടുക്കുക. ചെറുതായി അരിഞ്ഞെടുത്താൽ എളുപ്പത്തിൽ തയ്യാറാക്കാം. ഓയിൽ ഒരു പാനിൽ ഒഴിച്ചു അരിഞ്ഞു വെച്ച ക്യാരറ്റും ചേർത്ത് ഇളക്കുക, അൽപ സമയം കഴിയുമ്പോൾ ക്യാരറ്റിലെ നിറം എണ്ണയിലേക്ക് ഇറങ്ങും. വാങ്ങിവെച്ച് ചൂടാറി കഴിയുമ്പോൾ ഉപയോഗിക്കാം.

TAGS :

Next Story