എടാ മോനെ... സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോൾ നോക്കിയും കണ്ടും എടുക്കണം
ചർമം ചൂടു കൊണ്ട് കരിവാളിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും കൃത്യമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
പൊളളുന്ന ചൂടത്ത് സണ്‍സ്‌ക്രീനില്ലാതെ പുറത്തിറങ്ങുന്നത് ആലോചിക്കാൻ കൂടി കഴിയില്ല. എന്നാൽ, പലരും സൺസ്ക്രീന്‍ വാങ്ങുന്നത് സോഷ്യൽമീഡിയയിൽ കണ്ടു വരുന്ന പ്രൊമോഷന്‍ കണ്ടാണ്. സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോഴും വേണം ശ്രദ്ധ. ഇല്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നീട് അത് കാരണമായേക്കാം. ടൈറ്റാനിയം ഡയോക്‌സൈഡ്, സിങ്ക് ഓക്‌സൈഡ് തുടങ്ങിയ മിനറല്‍ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് ശരീരത്തിനു സുരക്ഷിതവും കൂടുതല്‍ ഫലപ്രദവും. സിങ്ക്‌ഓക്‌സൈഡും ടൈറ്റാനിയം ഡയോക്‌സൈഡും നേരിട്ട് സൂര്യപ്രകാശത്തെ തടയും. പുറത്തിറങ്ങുന്നതിന് ഏകദേശം 15-20 മിനിറ്റ് മുന്‍പ് സണ്‍സ്‌ക്രീന്‍ പുരട്ടണം. ദീര്‍ഘ നേരം സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരികയാണെങ്കിലും അമിതമായി വിയര്‍ക്കുകയാണെങ്കിലും നീന്തലിന് ശേഷവും രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. ചർമം ചൂടു കൊണ്ട് കരിവാളിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും കൃത്യമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം അതുപോലെ തന്നെ കൃത്യമായ അളവിലുമായിരിക്കണം ഉപയോഗം.
സൺസ്ക്രീൻ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
കാൻസർ പ്രതിരോധം: സൺസ്ക്രീൻ ഉപയോഗിക്കുന്നത് സൂര്യതാപം തടയാനും മെലനോമ ഉൾപ്പെടെയുള്ള ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തിന്റെ വാർദ്ധക്യത്തെ തടയുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സഹായിക്കും.
ഇമ്മ്യൂൺ സിസ്റ്റത്തിലെ സംരക്ഷണം: സൂര്യ രശ്മികളില്‍ നിന്ന് സംരക്ഷണം നേടുകയാണ് സൺസ്ക്രീൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം. അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക തന്നെ വേണം. അണുബാധകളേയും രോഗങ്ങളേയും വർധിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പ്രവേശിക്കാതെ സംരക്ഷിക്കും.
കണ്ണിന്റെ സംരക്ഷണം: തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിലൂടെ ഹാനികരമായ സൂര്യരശ്മികളെ തടയാനും കഴിയുന്നു.
സണ്‍സ്‌ക്രീൻ ഉപയോഗിക്കുന്നത് ഗുണം മാത്രമല്ല ദോഷങ്ങളും ഉണ്ട്
സൺസ്‌ക്രീനിലെ ചില രാസ ഘടകങ്ങളായ ഓക്‌സിബെന്‍സോണ്‍, ഒക്റ്റിനോക്സേറ്റ് എന്നിവ ചില ഹോര്‍മോണുകളെ ബാധിക്കാൻ സാധ്യതയുള്ളവയാണ്.
ചില ആളുകള്‍ക്ക് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ അലര്‍ജി അല്ലെങ്കില്‍ കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് അനുഭവപ്പെടാറുണ്ട്.
സൺസ്ക്രീനിൽ അടങ്ങിയിരിക്കുന്ന നാനോകണങ്ങളുടെ സ്വാധീനം ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ പലതും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതാണ്.
Adjust Story Font
16