Quantcast

ഇക്കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കിൽ പക്ഷാഘാതം നിങ്ങളുടെ ജീവൻ അപഹരിച്ചേക്കാം

വ്യായാമമില്ലായ്മ, മദ്യപാനം, ഭക്ഷണക്രമം, അമിതവണ്ണം, പുകവലി, മയക്കുമരുന്ന് ഉപയോഗം, സമ്മർദം തുടങ്ങിയ വിവിധ ജീവിതശൈലി ഘടകങ്ങൾ പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2023-10-13 07:46:33.0

Published:

13 Oct 2023 7:37 AM GMT

stroke , attack, pressure, sugar, cholestrol, latest malayalam news, സ്ട്രോക്ക്, അറ്റാക്ക്, പ്രെഷർ, ഷുഗർ, കൊളസ്ട്രോൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

നിരവധി ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പക്ഷാഘാതം. ജീവൻ അപഹരിക്കുന്ന പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തിയാൽ രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. 2050 ഓടെ പക്ഷാഘാതം മൂലം പ്രതിവർഷം 10 ദശലക്ഷം ആളുകള്‍ മരിച്ചേക്കാമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് .

തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. രക്തപ്രവാഹം തടസപ്പെടുന്നത് ഓക്സിജന്റെ അഭാവത്തിനും അവശ്യ പോഷകങ്ങൾ മസ്തിഷ്ക കോശങ്ങളിലേക്ക് എത്താതിരിക്കാനും കാരണമാകും.


പക്ഷാഘാതത്തെ ഒരു പരിധിവരെ രോഗി തന്നെ തന്‍റെ തെറ്റായ ജീവിതശൈലിയിലൂടെ വിളിച്ചു വരുത്തുന്നതാണ്. വ്യായാമമില്ലായ്മ, മദ്യപാനം, തെറ്റായ ഭക്ഷണക്രമം, അമിതവണ്ണം, പുകവലി, മയക്കുമരുന്ന് ഉപയോഗം, സമ്മർദം തുടങ്ങിയ വിവിധ ജീവിതശൈലി ഘടകങ്ങൾ പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഫോർട്ടിസിലെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ധ്രുവ് സുത്ഷി പറയുന്നത്. പ്രമേഹം, ഹൈപ്പർലിപിഡീമിയ, ഹൃദയ രോഗങ്ങൾ തുടങ്ങിയവയും പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ അല്ലെങ്കിൽ 10 വർഷത്തിലേറെയായി പുകവലി ഉപേക്ഷിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോൾ പുകവലിക്കുന്നവരിൽ പക്ഷാഘാതത്തിന്‍റെ സാധ്യത കൂടുതലാണ്.

ജീവിതശൈലി

ഇന്ന് ഭൂരിഭാഗം ആളുകളും വൈറ്റ് കോളർ ജോലി ചെയ്യുന്നവരാണ്. ഓഫീസിലെ കസേരയിലും മേശപ്പുറത്തും മാത്രമാണ് ഇവർ മണിക്കൂറുകള്‍ ചെവലഴിക്കുന്നത്. ഇവരിൽ ശാരീരിക നിഷ്ക്രിയത്വം സാധാരണ കാര്യമായി മാറിക്കഴിഞ്ഞു. സ്ഥിരമായി വ്യായാമം ചെയ്യാതെ ദീർഘനേരം ഇങ്ങനെ ഇരിക്കുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കും.

അനാരോഗ്യകരമായ ഭക്ഷണക്രമം

ഫാസ്റ്റ് ഫുഡ് അധികമായി കഴിക്കുക, ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതൊക്കെ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൊളസ്ട്രോളിന് കാരണമാകുന്നു.


പുകയിലയുടെയും മദ്യത്തിന്റെയും ഉപഭോഗം

പുകവലിയും അമിതമായ മദ്യപാനവും പക്ഷാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കും. പുകയില രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുകയും കേടുവരുത്തുകയും ചെയ്യുന്നു, അതേസമയം അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കും.

അമിത സമ്മർദം

ജോലി,കുടുംബ പ്രശ്നങ്ങള്‍, അല്ലെങ്കിൽ വ്യക്തിപരമായ വെല്ലുവിളികൾ എന്നിവയിൽ നിന്നുള്ള ഉയർന്ന സമ്മർദവും ആധുനിക ജീവിതത്തിന്റെ ഭാഗമാണ്. വിട്ടുമാറാത്ത സമ്മർദം പലരേയും പുകവലി, അമിതഭക്ഷണം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.


ഉറക്കക്കുറവ്

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും ഉറക്കവും കുറവാണ്. ഉറക്കക്കുറവ് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും, ഇവയെല്ലാം പക്ഷാഘാത്തിലേക്ക് നയിക്കും.

TAGS :

Next Story