നിങ്ങളുടെ വയറ്റിൽ കാൻസർ വളരുന്നുണ്ടോ! എങ്ങനെ തിരിച്ചറിയാം?
പ്രാരംഭദിശയിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാമെങ്കിലും വയറ്റിലെ കാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്നാണ്
ഇന്നത്തെ കാലത്ത് മനുഷ്യൻ ഏറ്റവും പേടിക്കുന്ന അസുഖമാണ് കാൻസർ. പ്രാരംഭ ദിശയിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാമെങ്കിലും രോഗം മൂർഛിച്ച ശേഷമായിരിക്കും കൂടുതൽ പേരും കാൻസർ തിരിച്ചറിയുന്നത്. വയറ്റിലെ കാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്നാണ്. കാൻസറിനു കാരണമാകുന്ന വസ്തുക്കളെ തിരിച്ചറിയാനാവുമെങ്കിൽ ഒരു പരിധി വരെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും.
വയറ്റിലെ കാൻസറിന് ചില പൊതു ലക്ഷണങ്ങളുണ്ട്. ഇതിൽ ക്ഷീണം, ഭാരക്കുറവ് തുടങ്ങിയവ ഉള്‍പ്പെടുന്നു. വയറിലെ പല ഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് പൊതു ലക്ഷണങ്ങളോടൊപ്പം ചില പ്രത്യേക സ്വഭാവങ്ങളുമുണ്ട്. അവ എങ്ങനെ തിരിച്ചറിയാം?
ഛർദി
ആമാശയത്തിന്റെ ഭാഗത്താണ് കാൻസറെങ്കിൽ ഛർദിയാണ് പ്രധാന ലക്ഷണം. എന്നാൽ ഈ ലക്ഷണം എപ്പോഴുംപ്രകടമാവണമെന്നില്ല. ഛർദിയോ മറ്റു ലക്ഷണമോ ഇല്ലാതെയും കാൻസർ വളരും. ഇത്തരം ഘട്ടത്തിൽ രക്തക്കുറവ്, ക്ഷീണം, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങളാകാം പ്രധാനമായും കാണുന്നത്.
മലത്തിലൂടെ രക്തം പോകുന്നു
വയറ്റിൽ അന്നനാളത്തിനാണ് കാൻസർ ബാധിക്കുന്നതെങ്കിൽ മലത്തിലൂടെ രക്തം പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും കറുത്ത നിറത്തിൽ. മലത്തിലൂടെ രക്തം പോകുന്നുവെങ്കിൽ ഏറെ ശ്രദ്ധ വേണം. ഇടയ്ക്കിടെ മല വിസർജനം നടത്തണമെന്നു തോന്നും. പലരും ഇത് പൈൽസായി കണക്കാക്കാനും സാധ്യതയുണ്ട്.
അന്നനാളത്തിൽ കാൻസർ വരുമ്പോൾ ട്യൂബ് ചുരുങ്ങുകയും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥ വരുമ്പോൾ ഉടൻ ഡോക്ടറെ കണ്ട് എൻഡോസ്‌കോപി ചെയ്യേണ്ടതാണ്. ആമാശയത്തിലാണ് കാൻസർ വളരുന്നതെങ്കിലും ഈ ലക്ഷണങ്ങൾ കാണാം.
വയർ വീർക്കുക
വയറിലാണ് കാൻസറെങ്കിൽ വയർ വീർത്തു വരുന്നതായി കാണാം. കൂടാതെ തൂക്കം കുറയുക, വിശപ്പില്ലായ്മ, കുറച്ചു ഭക്ഷണം കഴിച്ചാൽ വയർ നിറയുക, മഞ്ഞപ്പിത്തം, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയ പല ലക്ഷണങ്ങളുമുണ്ടാകും. ഇതു കണ്ടെത്താൻ അൾട്രാസൗണ്ട് സ്‌കാൻ, സിടി, എംആർഐ സ്‌കാൻ, രക്തപരിശോധന എന്നിവയെല്ലാം നടത്തേണ്ടതുണ്ട്.
കാൻസറിന്റെ ലക്ഷണങ്ങൾക്ക് പുറമെ അതിന് കാരണമാകുന്ന കാര്യങ്ങളാണ് പ്രധാനം
പുകവലി
കാൻസർ ഉൾപ്പടെ മരണത്തിലേക്ക് നയിക്കുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം പുകവലിയാണ്. ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്നേയഗ്രന്ഥി, ഉദരം, കരൾ, വൃക്കകൾ, വൻകുടൽ, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാൻസർ ബാധയ്ക്ക് പുകവലി കാരണമായേക്കും. ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് ഡബ്‌ള്യൂ.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്.
ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കൂടുന്നത്
സ്ത്രീകളുടെ രക്തത്തിലെ അമിതമായ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് രോഗസാധ്യത ഉയർത്തും. പ്രവർത്തനരഹിതമായ കൊഴുപ്പ് രക്തത്തിലെ ഇൻസുലിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുന്നത് മൂലം ഡിഎൻഎ തകരാറിലാക്കാനും പലതരം കാൻസറുകളിലേക്കും നയിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ, വൃക്കയിലെ കാൻസർ, ഗർഭാശയ കാൻസർ മുതലായവക്ക് സാധ്യത കൂടുതലാണ്.
ഉപ്പിലിട്ടത്
ഉപ്പിലിട്ട സാധനങ്ങൾ കാൻസറിന്റെ വിഹാര കേന്ദ്രമാണ്. വീര്യം വർധിപ്പിക്കാൻ ചേർക്കുന്ന ആസിഡുകളാണ് ഇതിന് കാരണം. ഹൃദ്രോഗങ്ങൾക്കും വൃക്ക സംബന്ധമായ രോഗങ്ങൾക്കും ഈ ആസിഡുകൾ കാരണമാകുന്നു. ഉപ്പും മുളകും മാത്രമല്ല ഇവയിലെ ചേരുവകൾ, ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് വരെ വീര്യം കൂട്ടാൻ ഉപയോഗിക്കുന്നുണ്ട്.
ആധുനിക ഭക്ഷണ രീതി
പുതിയ ലോകത്ത് ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കാൻസറിൻറെ മറ്റൊരു പ്രധാന കാരണം. കാൻസർ അടുത്തകാലത്ത് ഇത്രയേറെ വർധിക്കാനുള്ള കാരണവും തിരക്കുപിടിച്ച ജീവിതക്രമം തന്നെ. കൃത്രിമ ഭക്ഷണങ്ങൾ, ജങ്ക് ഫുഡുകൾ, ഫാസ്റ്റ് ഫുഡുകൾ, കൊഴുപ്പ് കൂടിയ ഭക്ഷണ പദാർഥങ്ങൾ, പ്രത്യേകിച്ച് മൃഗക്കൊഴുപ്പ് അടങ്ങിയ ഭക്ഷണം, മാംസാഹാരത്തിന്റെ അമിത ഉപയോഗം, പ്രിസർവേറ്റിവുകളും കൃത്രിമ കളറും അടങ്ങിയ ഭക്ഷണം എന്നിവ കാൻസറിന് കാരണമാകുന്നവയാണ്. പലതവണ ഉപയോഗിച്ച എണ്ണയിൽ മാംസം പൊരിക്കമ്പോഴുണ്ടാകുന്ന ബെൻസ് പൈറിൻ എന്ന രാസവസ്തു കോശങ്ങളുടെ ജനിതക ഘടന മാറ്റി കാൻസറിന് കാരണമാകും.
വ്യായാമം
ആധുനിക മനുഷ്യന്റെ ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മർദം എന്നിവയിൽ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. എല്ലാവർക്കും തിരക്കാണ്. സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ, നല്ല ഭക്ഷണം കഴിക്കാനോ വ്യായാമത്തിലേർപ്പെടാനോ, സ്വസ്ഥമായി ഉറങ്ങാനോ നമുക്ക് പറ്റാതായി. ജീവിതശൈലിയിലുണ്ടായ ഈ മാറ്റം കാൻസർ ഉൾപ്പെടെയുള്ള പലവിധ രോഗങ്ങളെയും വിളിച്ചു വരുത്തുന്നു.
Adjust Story Font
16