വിറ്റാമിന്‍ ഡി കുറവ് പരിഹരിക്കാം ഈ അഞ്ച് ഭക്ഷണങ്ങളിലൂടെ
ഇന്ത്യാക്കാരില്‍ 40 ശതമാനം പേരും വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ട്
രക്തത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് സാധാരണ നിലയിൽ നിലനിർത്തുക എന്നതാണ് വിറ്റാമിന്‍ ഡിയുടെ ജോലി. ഇത് ആരോഗ്യകരമായ അസ്ഥികളെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. നമ്മുടെ ജീവിതരീതിയാണ് വിറ്റാമിന്‍ ഡിയുടെ കുറവിനു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണ്ടുന്നത്. ഇന്ത്യാക്കാരില്‍ 40 ശതമാനം പേരും വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും വർഷം മുഴുവനും എത്രമാത്രം സൂര്യപ്രകാശം ലഭിക്കുന്നു എന്നത് പരിഗണിക്കുമ്പോൾ ഇത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
വിറ്റാമിന്‍ ഡി അഭാവത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍
എല്ലുകളെയും പേശികളെയും ബാധിക്കുന്ന സാധാരണ വിറ്റാമിൻ കുറവ് വിറ്റാമിൻ ഡിയുടെ അപര്യാപ്തത കൊണ്ടുള്ളതാണ്. ഇരുണ്ട ചർമ്മമുള്ളവരിലാണ് വിറ്റാമിൻ ഡിയുടെ കുറവ് കൂടുതലായി കാണപ്പെടുന്നത്. മിക്ക ഇന്ത്യക്കാർക്കും വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകാനുള്ള ഒരു കാരണം ഇതാണ്. പൊതുവെ ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനു രണ്ട് കാരണങ്ങളാണുള്ളത്. ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും വേണ്ടത്ര വിറ്റാമിന്‍ ഡി ലഭിക്കുന്നില്ല എന്നതാണ് കാരണം. നിങ്ങളുടെ ശരീരം ശരിയായി ഉപയോഗിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്തില്ലെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് സംഭവിക്കാം. ആരോഗ്യപ്രശ്നങ്ങൾ, ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ, ചില മരുന്നുകൾ മുതലായവ ഉൾപ്പെടെ നിരവധി ഘടകങ്ങള്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതക്ക് കാരണമാകുന്നുണ്ട്.
സൂര്യപ്രകാശം കൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ
1. ചീസ്- വെജിറ്റേറിയൻ ഭക്ഷണത്തിലെ വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ചീസ്. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും ലളിതവും രുചികരവുമായ മാർഗം കൂടുതൽ ചീസ് കഴിക്കുക എന്നതാണ്.
2. മുട്ട- മുട്ട കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രമേ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. കോളിൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട, കൂടാതെ നിങ്ങൾക്ക് ആവശ്യമായ എല്ലാ പ്രധാന അമിനോ ആസിഡുകളും അവയിൽ ഉൾപ്പെടുന്നു.
3.കൂണുകള്‍- കൂണുകളില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണം ഏൽക്കുന്ന കൂണുകളുടെ ഒരു ഭാഗം വിറ്റാമിൻ ഡി ഉപഭോഗം 100% വർധിപ്പിച്ചതായി പഠനങ്ങള്‍ പറയുന്നു.
4.സാല്‍മണ്‍-നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സാൽമൺ ഒരു മികച്ച മാര്‍ഗമാണ്. കൂടാതെ അതില്‍ വിറ്റാമിന്‍ ഡിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിാറ്റമിൻ ഡിക്ക് പുറമേ പോഷകസമൃദ്ധമായ പ്രോട്ടീനുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മികച്ച ഉറവിടമായതിനാൽ സാൽമൺ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
5.സോയ മില്‍ക്ക്- പശുവിൻ പാലിന് ഏതാണ്ട് സമാനമായ പ്രോട്ടീൻ സോയാപാലിൽ ഉണ്ട്. അതിൽ ഉയർന്ന അളവിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്.
Adjust Story Font
16