Quantcast

മുടി കൊഴിയുന്നുണ്ടോ? ഇതാണ് കാരണങ്ങള്‍

മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിൽ മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-11-09 06:06:35.0

Published:

9 Nov 2022 5:58 AM GMT

മുടി കൊഴിയുന്നുണ്ടോ? ഇതാണ് കാരണങ്ങള്‍
X

ഇടതൂർന്ന മുടി സ്വപ്നം കാണുന്നവരാണ് മിക്ക ആളുകളും എന്നാൽ വിപണിയിൽ ലഭ്യമാകുന്ന കേശസംരക്ഷണ ഉൽപ്പന്നങ്ങള്‍ അതിന് സഹായിക്കില്ലെന്നതാണ് സത്യം. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ 50 മുതൽ 100 മുടി വരെ ഒരു ദിവസം കൊഴിയാം. അതിൽ കൂടുതൽ മുടി കൊഴിഞ്ഞാൽ മാത്രം ആശങ്കപ്പെട്ടാൽ മതിയാകും. ഭക്ഷണക്രമം, മാനസിക സമ്മർദ്ധം, ഉറക്കക്കുറവ് എന്നിവയും മുടിക്കൊഴിച്ചിലിന് കാരണമാകാറുണ്ട്

കാരണങ്ങള്‍

1. പാരമ്പര്യം

പാരമ്പര്യമായി ചിലരിൽ കഷണ്ടി കാണാം. സ്ത്രീകളിലും പുരുഷൻമാരിലും ഇത് കാണാൻ കഴിയും.

2. താരൻ

മുടി കൊഴിച്ചിലിൻറെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. ശിരോചർമ്മത്തിലെ വ്യത്തിയില്ലായ്മയാണ് താരന് കാരണം.

3. പോഷകക്കുറവ്

ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള ശരീരവും ആവശ്യമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടി വളരാൻ സഹായിക്കും. വൈറ്റമിൻ-സി, വൈറ്റമിൻ-ഡി, വൈറ്റമിൻ-ബി കോംപ്ലക്സ്, വൈറ്റമിൻ-ഇ എന്നിവയും മഗ്നീഷ്യം, സിങ്ക്,സെലനിയം എന്നി ധാതുലവണങ്ങളും മുടിയുടെ വളർച്ചക്ക് സഹായിക്കും.

4. മാനസിക സമ്മർദ്ധം

മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിൽ മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്.

5. പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ

ഗർഭകാലത്തെ ഹോർമോണുകളുടെ പ്രവർത്തനവും ഗർഭാനന്തരമുള്ള ഹോർമോണുകളുടെ പ്രവർത്തനവും തമ്മിലുള്ള വ്യതിയാനം കാരണം മുടി കൊഴിച്ചിലിന് കാരണമാകും. പ്രസവാനന്തര ചികിത്സകള്‍ വഴി ഇത് പരിഹരിക്കാം

6.ഹോർമോൺ അസന്തുലിതാവസ്ഥ

തൈറോയാഡ് ഹോർമോണുകളുടെയും പിറ്റ്യുറ്ററി ഹോർമോണുകളുടെയും അളവ് കുറയുന്നത് മുടിക്കൊഴിച്ചിലിന് കാരണമാകും. പോളിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം ഉള്ളവരിലും മുടി കൊഴിച്ചിൽ ഉണ്ടാകാം.

7. ഉറക്കക്കുറവ്

ക്യത്യമായ ഉറക്കമില്ലാത്തതും മുടി കൊഴിച്ചിലിന് കാരണമാകും

8.പാർശ്വഫലങ്ങള്‍

മരുന്നുകളുടെയും മറ്റും പാർശ്വഫലങ്ങളും മുടികൊഴിച്ചിലിന് കാരണമാകാം

പരിഹാരം

ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ കഞ്ഞിവെള്ളവും ഉപയോഗിക്കാം. ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളത്തിൽ ഉലുവയിട്ട് അരച്ചെടുത്ത ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇതാവർത്തിക്കുക. ഇതോടൊപ്പം പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. താരനുള്ളവർ തലയിൽ എണ്ണ തേക്കുന്നത് കുറക്കുക.

TAGS :

Next Story