Quantcast

മൂക്കിൽ ഇടക്കിടക്ക് കൈയിടുന്നവർ സൂക്ഷിക്കുക..ഡിമെൻഷ്യയ്ക്ക് കാരണമാകും

മസ്തിഷ്‌കത്തിലെ നാഡീകോശങ്ങൾ ക്ഷയിക്കുന്നതിനാൽ ഓർമയും ബുദ്ധി ശക്തി ക്രമേണ നശിക്കും

MediaOne Logo

Web Desk

  • Published:

    27 April 2023 4:50 AM GMT

Nose Picking And 5 Unhealthy Habits That Cause Dementia,
X

ന്യൂഡൽഹി: ചിന്തിക്കാനുള്ള കഴിവ്, ഓർമ്മശക്തി, ശ്രദ്ധ, യുക്തി,സ്ഥലകല ബോധം നഷ്ടപ്പെടുക തുടങ്ങിയ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവി രോഗം. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങൾ ക്ഷയിക്കുന്നതിനാൽ ഓർമയും ബുദ്ധി ശക്തി ക്രമേണ നശിക്കും.ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, 65 വയസ്സിന് മുകളിലുള്ള മുതിർന്നവരിൽ മുതൽ അഞ്ചുമുതൽ എട്ടു ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള ഡിമെൻഷ്യയുണ്ട്. ഡിമെൻഷ്യയ്ക്ക് അനാരോഗ്യകരമായ ശീലങ്ങൾ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായപ്പെടുന്നു.

അത്തരം ചില മോശം ശീലങ്ങളിതാ.

മൂക്കിൽ ഇടക്കിടക്ക് കൈയിടുക

മൂക്കിൽ ഇടക്കിടക്ക് കൈയിടുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഗ്രിഫിത്ത് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം പറയുന്നത്. ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് മൂക്കിന്റെ ആവരണത്തിന് കേടുപാടുകൾ വരുത്തുമെന്നും ഇതുമൂലം ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്തുന്നത് കൂടുമെന്ന്സയന്റിഫിക് റിപ്പോർട്ടുകൾ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പുറം ലോകവുമായി ബന്ധമില്ലാതെ ജീവിക്കുക

സാമൂഹിക സമ്പർക്കത്തിൽ ഏർപ്പെടാതെ, പുറം ലോകവുമായി ബന്ധമില്ലാതെ ഏകാതന്ത അനുഭവിക്കുന്നവരാണോ നിങ്ങൾ. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്, ഇത്തരക്കാരിൽ ഡിമെൻഷ്യയും അൽഷിമേഴ്‌സും വരാനുള്ള സാധ്യത കൂടുതലാണ്. കുറച്ച് അടുത്ത സുഹൃത്തുക്കൾ പോലും ഉള്ളവർ കൂടുതൽ സന്തുഷ്ടരും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരുമാണ്.ഇവരെ ഡിമെൻഷ്യയും അൽഷിമേഴ്‌സും ബാധിക്കാനുള്ള സാധ്യത കുറവാണ്. ഏകാന്തത തലച്ചോറിനെ തകര്‍ച്ചയിലേക്ക് നടക്കുമെന്നും പ്രായമായവരിൽ ഡിമെൻഷ്യ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സാമൂഹികമായ ഒറ്റപ്പെടലാണെന്ന് ജോൺ ഹോപ്കിൻസ് പഠനങ്ങൾ പറയുന്നു.

ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുക

തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ പഠനം, ഓർമ്മ, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബർഗർ, പിസ, ഫ്രൈ, ചിപ്സ്, കോളകൾ തുടങ്ങിയ ജങ്ക് ഫുഡുകൾ ധാരാളം കഴിക്കുന്നവരിൽ ഇത്തരത്തിലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. സംസ്‌കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അധിക പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം ഓക്സിഡേറ്റീവ് സ്‌ട്രെസ്, ഡിമെൻഷ്യ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

ഉറക്കക്കുറവ്

രാത്രിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച്, രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്ന പ്രായമായ വ്യക്തികൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ പഠനം പറയുന്നു.

ഹെഡ് ഫോണുകളിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുക

ദിവസവും 30 മിനിറ്റിലധികം ഇയർഫോണോ ഹെഡ്ഫോണോ ഉപയോഗിച്ച് മുഴുവൻ ശബ്ദത്തിൽസംഗീതം കേൾക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഡിമെൻഷ്യയോ മറ്റേതെങ്കിലും മസ്തിഷ്‌ക പ്രവർത്തനത്തിലെ കുറവോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചത്തിൽ പാട്ടുകേൾക്കുമ്പോൾ നിങ്ങൾക്ക് ചുറ്റും എന്താണ് പറയുന്നത് എന്ന് മനസിലാക്കാൻ തലച്ചോറിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഹെഡ് ഫോണിൽ പാട്ടുകൾക്കുമ്പോൾ ഒരിക്കലും 60 ശതമാനത്തിൽ കൂടാത്ത വോളിയം ഉപയോഗിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

TAGS :

Next Story