ഒലിവ് ഓയിലോ, വെളിച്ചെണ്ണയോ? ഏതാണ് ഹൃദയത്തിന് നല്ലത്!
ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്
ജീവിതശൈലി രോഗങ്ങള്‍ മൂലം ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും എണ്ണയില്‍ വേവിച്ച വിഭവങ്ങളുടെ കാര്യത്തില്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗവും എണ്ണയിലാണ് പാകം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഹൃദയത്തിന് എത്രത്തോളം നല്ലതാണെന്ന സംശയവും ഉയര്‍ന്നുവരാറുണ്ട്. പകരം ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ നല്ലതാണോ എന്ന സംശയവുമുണ്ട്.
ഒലിവ് ഓയില്‍
പാചക എണ്ണകളുടെ കൂട്ടത്തില്‍ ഏറ്റവും ആരോഗ്യകരമായ എണ്ണയാണ് ഒലിവ് ഓയില്‍. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലിവ് ഓയില്‍. ഇത് കൊളസ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലിവ് ഓയില്‍ സഹായിക്കും. ഇത് പാചകത്തിന് ഉപയോഗിക്കുന്നതിന്‍റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഒരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
വെളിച്ചെണ്ണ
സ്വാഭാവിക പൂരിത കൊഴുപ്പുകൾ അടങ്ങിയ വെളിച്ചെണ്ണ നിങ്ങളുടെ ശരീരത്തിലെ HDL (നല്ല) കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ വെളിച്ചെണ്ണ നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് വെളിച്ചെണ്ണ ഹൃദയാരോഗ്യത്തിന് ഉത്തേജനം നൽകുന്നു. വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. എന്നിരുന്നാലും, വെളിച്ചെണ്ണയുടെ അമിതമായ ഉപയോഗം ചില പ്രതികൂല പാർശ്വഫലങ്ങൾക്ക് കാരണമാകും.
ഒലിവ് ഓയിലോ വെളിച്ചെണ്ണയോ?
ഓരോ എണ്ണയ്ക്കും അതിന്‍റെതായ ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഒലിവ് ഓയിലാണ് വെളിച്ചെണ്ണയെക്കാള്‍ നല്ലത്. വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് അതിന്‍റെ ഏറ്റവും വലിയ പോരായ്മയാണ്. ഒലിവ് ഓയിൽ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) കുറയ്ക്കുന്നു. ഒലിവ് ഓയിലിനെ അപേക്ഷിച്ച്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ആറിരട്ടി പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണയെക്കാള്‍ എന്തുകൊണ്ടും നല്ലത് ഒലിവ് ഓയിലാണ്.
Adjust Story Font
16