Quantcast

"നീ എപ്പഴും അങ്ങനെത്തന്നെയാണ്!": കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തല്ലേ, പകരം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

എല്ലാ കാലത്തും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് പാരന്‍റിംഗ്. കോവിഡ് കാലത്തെ തടവറ ജീവിതം കുഞ്ഞുങ്ങളെ എത്രമാത്രം ടെന്‍ഷനിലാക്കിയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-09-15 11:29:23.0

Published:

15 Sep 2021 7:51 AM GMT

നീ എപ്പഴും അങ്ങനെത്തന്നെയാണ്!: കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തല്ലേ, പകരം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
X

കോവിഡ് കാലം ശരിക്കും തടവറയിലാക്കിയത് ആരെയാണ് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ -കുഞ്ഞുങ്ങള്‍. സ്കൂളുകളില്ല, കളിസ്ഥലങ്ങളില്ല, കൂട്ടുകാരെ കാണാന്‍ കഴിയുന്നില്ല... എന്നാലോ, പഠിക്കണം, ഹോവര്‍ക്കുകള്‍ ചെയ്യണം, എപ്പോഴും വീട്ടിലുണ്ടാകണം, അച്ഛന്‍റെയും അമ്മയുടെയും നിയന്ത്രണത്തില്‍ കഴിയണം. ശരിക്കും എത്രമാത്രം ടെന്‍ഷനിലായിരിക്കും അവരെന്ന് ചിന്തിച്ചിട്ടുണ്ടോ?

കോവിഡ് കാലത്ത് മാത്രമല്ല, എല്ലാ കാലത്തും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് പാരന്‍റിംഗ്. കാരണം നിലവിലെ സാഹചര്യം കുട്ടികള്‍ക്ക് അമിതമായ ഉത്കണ്ഠയും സങ്കടവും മാനസിക പ്രയാസവും എല്ലാം ഉണ്ടാക്കുന്നുണ്ട്. പണ്ട്, പത്തോ പന്ത്രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നു ഒരു കുടുംബത്തില്‍.. കൂട്ടുകുടുംബമായിരുന്നു അന്ന്, പല പ്രായത്തിലുള്ള കുട്ടികള്‍ ഒന്നിച്ചാണ് അക്കാലത്ത് വളര്‍ന്നത്.. ആ കാലം അന്നത്തെ കുട്ടികള്‍ക്ക് നല്‍കിയ ജീവിതാനുഭവങ്ങളും വലുതാണ്...


എന്നാലിന്നോ, കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നതിനനുസരിച്ച് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നുണ്ട് എന്നത് ശരിതന്നെ. പക്ഷേ ജീവിതം കൊണ്ടുള്ള അനുഭവങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് കുറയുകയാണ്. അതുകൊണ്ടുതന്നെ പുതിയ കാലത്തെ പാരന്‍റിംഗ് പ്രയാസമേറിയതാണ് എന്ന് വേണം പറയാന്‍. കുട്ടി ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചുകൊടുക്കുന്നതിന് പകരം, കുറച്ചുസമയം കുഞ്ഞിനൊപ്പം സന്തോഷത്തോടെ ചെലവഴിക്കാനാണ് ഇന്നത്തെ രക്ഷിതാക്കാള്‍ ആദ്യം ശ്രമിക്കേണ്ടത്. ഇന്നത്തെ കാലത്ത് പാരന്‍റിംഗില്‍ ഒന്നാമതായി പ്രധാന്യം കൊടുക്കേണ്ടതും ഇക്കാര്യത്തിന് തന്നെയാണ്.

രണ്ടാമതായി, നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും കുട്ടികളോട് സ്വാഭാവികമായി പങ്കുവെക്കാന്‍ ശ്രമിക്കുക. ദേഷ്യം പിടിക്കുമ്പോള്‍ കുട്ടിയോട് നീ അങ്ങനെയാണ് എപ്പഴും എന്നൊന്നും പറഞ്ഞ് കുറ്റപ്പെടുത്താതിരിക്കുക. പകരം ഏതു സമയത്തെ ഏത് പെരുമാറ്റമാണ് പ്രശ്നമെന്ന് കുട്ടിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. കുട്ടിക്കല്ല പ്രശ്നം, തന്റെ ചില സമയത്തെ പെരുമാറ്റങ്ങള്‍ക്കാണ് പ്രശ്നമെന്ന് വിവേചിച്ച് അറിയാന്‍ കുട്ടിയെ സഹായിക്കുക. വഴക്കോ ബഹളമോ കൂട്ടാതെ കുട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങളെ ശാന്തമായി പരിഹരിക്കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈ എടുക്കുക. കുഞ്ഞുങ്ങളുടെ ഭാവി അവരുടെ കൂടി ഇഷ്ടം, താത്പര്യം എല്ലാം പരിഗണിച്ച് മാത്രം മുന്നോട്ടു കൊണ്ടുപോകുക. അതിനായി കുട്ടികളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വര്‍ഷ വിദ്യാധരന്‍

(അസിസ്റ്റന്‍റ് പ്രൊഫസര്‍, മാനസികാരോഗ്യ വിഭാഗം, മെഡിക്കല്‍ കോളേജ്, കോഴിക്കോട്)


'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത് പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ:

Website: www.happykid.in

Instagram: www.instagram.com/happykidbabycare/

Facebook: www.facebook.com/happykidbabycare


TAGS :

Next Story