Quantcast

ഉയർന്ന അളവിൽ കഫീൻ കഴിച്ചു; യുവാവിന് ദാരുണാന്ത്യം

200 കപ്പ് കാപ്പിയുടെ അത്രയും അളവ് കഫീനാണ് ഉള്ളിൽ ചെന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-03 05:47:35.0

Published:

3 March 2022 5:37 AM GMT

ഉയർന്ന അളവിൽ കഫീൻ കഴിച്ചു; യുവാവിന് ദാരുണാന്ത്യം
X

ഉയർന്ന അളവിൽ കഫീൻ പൗഡർ കഴിച്ച യുവാവിന് ദരുണാന്ത്യം. ബ്രിട്ടണിലെ നോർത്ത് വെയ്ൽസിലെ ബോഡി ബിൽഡിങ് പേഴ്‌സണൽ ട്രെയിനറായ തോമസ് മാൻഫീൽഡ് എന്ന 29 കാരനാണ് മരണപ്പെട്ടത്. സപ്ലിമെന്റ് ഡ്രിങ്കുകൾ തയ്യാറാക്കാനായി കൊണ്ടുവന്ന പാനീയത്തിൽ ചേർത്ത കഫീന്റെ അളവ് മാറിപ്പോയതാണ് അപകട കാരണം. തുടർന്ന് അവശനിലയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. എന്നാൽ കോടതി നടപടികൾ പൂർത്തിയാവുന്നതിനിടയിലാണ് മരണ കാരണം പുറത്ത് വരുന്നത്. കഫീൻ അമിതമായി ഉള്ളിൽച്ചെന്നതാണ് മരണത്തിന് കാരണമായതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 200 കപ്പ് കാപ്പിയുടെ അത്രയും അളവ് കഫീനാണ് ഉള്ളിൽ ചെന്നതെന്നാണ് റിപ്പോർട്ട്.


തോമസ് സോഫയിലിരുന്ന് നെഞ്ചിൽ അമർത്തിപ്പിടിക്കുന്നതും വായിലൂടെ നുരയും പതയും വരുന്നതും കണ്ടതായി ഭാര്യ സൂസന്ന പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇയാളുടെ ഒരു ലിറ്റർ രക്തത്തിൽ 392 മില്ലി ഗ്രാം കഫീനാണ് ഉള്ളതായി കണ്ടെത്തി.

സാധാരണഗതിയിൽ 78 മില്ലി ഗ്രാമിൽ കൂടുതൽ കഫീൻ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സാധാരണയായി ഒറ്റ തവണ കഴിക്കാവുന്ന കഫീന്റെ അളവ് 60 മുതൽ 300 മില്ലി ഗ്രാം വരെയാണെങ്കിൽ തോമസ് കഴിച്ചത് രണ്ട് ഗ്രാം വീതമായിരുന്നു.


ഒരു തവണ അഞ്ച് ഗ്രാം കഫീൻ കഴിച്ചതോടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഭർത്താവ് അവശനിലയിലായെന്ന് ഭാര്യ പറഞ്ഞു. ആംബുലൻസ് വിളിച്ചു. അടുത്ത വീടുകളിൽ ഓടിയെത്തി സഹായിക്കണമെന്ന് കുടുംബാംഗങ്ങളോട് അഭ്യർഥിച്ചു. തുടർന്ന് ആംബുലൻസ് എത്തി ഇദ്ദേഹത്തെ യെസ്‌ബെറ്റി ഗ്ലാൻ ക്ലോഡ് ആശുപത്രിയിലതെത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.

ബ്ലാക്ക്‌ബേൺ എന്ന കമ്പനിയിൽ നിന്ന് വാങ്ങിയ കഫീൻ പൗഡറാണ് മരണത്തിന് കാരണമായത്. ഇനി മുതൽ കഫീൻ പൗഡർ എങ്ങനെ കവിക്കമമെന്ന നിർദശങ്ങൾ അടങ്ങിയ ഷീറ്റും അളക്കാനുള്ള സ്പൂണും ഇനി മുതൽ കഫീൻ പൗഡറിനൊപ്പം നൽകുമെന്ന് കമ്പനി വ്യക്തമാക്കി.

TAGS :

Next Story