Quantcast

ഡബിൾ മോഹനനായി പൃഥ്വിരാജ്,'വിലായത്ത് ബുദ്ധ'യുടെ ക്യാരക്ടർ പോസ്റ്റർ ഇറങ്ങി

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സ്വപ്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ

MediaOne Logo

Web Desk

  • Updated:

    16 Oct 2022 3:12 PM

Published:

16 Oct 2022 12:49 PM

ഡബിൾ മോഹനനായി പൃഥ്വിരാജ്,വിലായത്ത് ബുദ്ധയുടെ ക്യാരക്ടർ പോസ്റ്റർ ഇറങ്ങി
X

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു . പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നടൻ തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സ്വപ്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ്. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്.

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ ?, ഉടൻ പ്രദർശനത്തിനെത്തുന്ന സൗദി വെള്ളക്ക- എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ മൂവിയാണിത്. പ്രിയംവദാ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷമ്മി തിലകൻ, അനുമോഹൻ, കോട്ടയം രമേശ്, രാജശ്രീ നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. കന്നഡയിലെ ഈ വർഷത്തെ മെ​ഗാഹിറ്റ് ചിത്രം '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കും.

TAGS :

Next Story